പുതപ്പിനെ ചൊല്ലി വാക്കുതര്‍ക്കം; ഓടുന്ന ട്രെയിനില്‍ കുത്തേറ്റ് സൈനികന് ദാരുണാന്ത്യം

soldier death

ഓടുന്ന ട്രെയിനിനുള്ളില്‍ പുതപ്പിനെ ചൊല്ലിയുണ്ടായ തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍. ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥനായ ജിഗര്‍ ചൗധരിയാണ് ഓടുന്ന ട്രെയിനിനുള്ളില്‍ കൊല്ലപ്പെട്ടത്. പ്രതിയായ റെയില്‍വേ അറ്റന്‍ഡര്‍ സുഹൈവര്‍ മേമനെ പൊലീസ് അറസ്റ്റ് ചെയ്തു. അവധി ആഘോഷത്തിനായി ഗുജറാത്തിലെ സബര്‍മതിയിലുള്ള വീട്ടിലേക്ക് പോകുകയായിരുന്നു സൈനികന്‍. പഞ്ചാബിലെ ഫിറോസ്പൂര്‍ സ്റ്റേഷനില്‍ നിന്ന് 19224 ജമ്മു താവി – സബര്‍മതി എക്‌സ്പ്രസിന്റെ ബി4 എസി കോച്ചിലാണ് സൈനികന്‍ യാത്ര ചെയ്തത്. യാത്രക്കിടെ ജിഗര്‍ ചൗധരി കമ്പിളിപുതപ്പിനും ഷീറ്റിനും ആവശ്യപ്പെട്ടു. എന്നാല്‍ റെയില്‍വേ നിയമങ്ങള്‍ പ്രകാരം നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞ് അറ്റന്‍ഡര്‍ വിസമ്മതിക്കുകയും ഇത് വാക്കുതര്‍ക്കത്തില്‍ കലാശിക്കുകയുമായിരുന്നു.

Also read – കാമുകിക്ക് വേണ്ടി അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി യുവതി: തമി‍ഴ്നാടിനെ ഞെട്ടിച്ച കൊലപാതകം

എന്നാല്‍ വാക്കുതര്‍ക്കം പതിയെ കയ്യാങ്കളിയിലേക്ക് നീങ്ങുകയും അറ്റന്റര്‍ ചൗധരിയെ കാലില്‍ കുത്തുകയുമായിരുന്നു. കുത്തേറ്റതോടെ സൈനികന്റെ ധമനി മുറിയുകയും സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചെന്നുമാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ന്ന് ട്രാവലിംഗ് ടിക്കറ്റ് എക്‌സാമിനറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്കയായിരുന്നു. കരാറുകരാന്‍ മുഖേനെയാണ് അറ്റന്ററെ നിയമിച്ചതെന്നും പ്രതിയായ ഇയാളെ സര്‍വീസില്‍ നിന്നും നീക്കം ചെയ്തതായും റെയില്‍വേ അറിയിച്ചു. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് റെയില്‍വേ വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News