
പെരുമ്പാവൂരിൽ വീടിൻ്റെ ജനൽ അഴികൾക്കുള്ളിലൂടെ കൈയിട്ട് മൊബൈൽ ഫോൺ കവർച്ച ചെയ്ത പ്രതി അറസ്റ്റിൽ.
ആസാം സ്വദേശി അല്താഫ് ഹുസൈൻ ആണ് പിടിയിലായത്. പോഞ്ഞാശ്ശേരിയിലുള്ള വീട്ടിൽ വൃദ്ധമാതാവ് കിടന്നുറങ്ങിയ സമയത്ത് ജനലിന് സമീപം വച്ചിരുന്ന മൊബൈൽ ഫോൺ ആണ് മോഷ്ടാവ് കവർന്നത്. 15,000 രൂപയോളം വിലയുള്ള മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായി ഇവർ പൊലീസിന് പരാതി നൽകിയിരുന്നു.
സിസിടിവികളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ പെരുമ്പാവൂരിൽ നിന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
English summary : Suspect arrested for stealing mobile phone through window of house in Perumbavoor. Altaf Hussain, a native of Assam, was arrested.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

