തമ്പാനൂർ കെഎസ്ആർടിസി ബസ്റ്റാന്റിലും പരിസരങ്ങളിലും മൊബൈൽ ഫോണുകളും പേഴ്സുകളും മോഷ്ടിക്കുന്ന പ്രധാനികൾ പിടിയിൽ

Thampanoor KSRTC Bus Stand Theft

തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ബസ്റ്റാന്റിലും പരിസരങ്ങളിലും മൊബൈൽ ഫോണുകളും പേഴ്സുകളും മോഷ്ടിക്കുന്ന പ്രധാനികൾ പിടിയിൽ.

ഇന്നലെ വൈകുന്നേരം അഞ്ചര മണിയോടുകൂടി കൊട്ടാരക്കര സ്വദേശി മധുരാജ് (66), കോട്ടയം നട്ടാശ്ശേരി സ്വദേശി ശിവ പ്രകാശ് (51) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തമ്പാനൂർ കെഎസ്ആർടിസി ബസ്റ്റാൻഡിൽ നെയ്യാറ്റിൻകര- കളിയിക്കാവിള ബസ്സിൽ കയറുന്ന യാത്രക്കാർക്കിടയിൽ തെക്കും തിരക്കും കൂട്ടി സ്മാർട്ട് ഫോണുകളും പേഴ്സുകളും മോഷണം നടത്തുന്നതിനിടെയാണ് അറസ്റ്റ്. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ബിനു കുമാറിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് ഇവരെ പിടികൂടിയത്.

ALSO READ: തൃശൂരിൽ ഗർഭണിയായ യുവതി ഭർതൃവീട്ടിൽ തീ കൊളുത്തി മരിച്ച സംഭവം; ഭർത്താവ് റിമാൻഡിൽ

തമ്പാനൂർ ഇൻസ്പെക്ടർ ജിജു കുമാർ, സബ് ഇൻസ്പെക്ടർമാരായ ബിനു മോഹൻ, സന്തോഷ് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ഷിഹാബ്, മെഹന്ദി ഹസ്സൻ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കെഎസ്ആർടിസി ബസ്റ്റാൻഡിലും പരിസരങ്ങളിലും മൊബൈൽ ഫോണുകളും പേഴ്സുകളും മറ്റും മോഷണം പോകുന്നു എന്നുള്ളത് സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ദിവസങ്ങളായി കെഎസ്ആർടിസി ബസ്റ്റാൻഡ് പരിസരവും പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News