മോഷണത്തിനിടെ ഉറങ്ങിപ്പോയി; കള്ളനെ വിളിച്ചുണര്‍ത്തി അറസ്റ്റ് ചെയ്തു പൊലീസ്

Police wake up thief who fell asleep during robbery

തിരുവനന്തപുരം ആറ്റിങ്ങലില്‍ മോഷണം നടത്തിയ ശേഷം ഉറങ്ങിപ്പോയ കള്ളനെ വിളിച്ചുണര്‍ത്തി അറസ്റ്റ് ചെയ്ത് പൊലീസ്. ആറ്റിങ്ങല്‍ വീരളം സ്വദേശി ബിനീഷിനെയാണ് അറസ്റ്റ് ചെയ്തത് . ആറ്റിങ്ങല്‍ മൂന്നു മുക്കില്‍ പ്രവര്‍ത്തിക്കുന്ന സിഎസ്‌ഐ സ്‌കൂളിലാണ് ബിനീഷ് മോഷണം നടത്തിയത്.

പാലിയേറ്റീവ് സംഭാവന ബോക്‌സുകള്‍ പൊളിച്ച് പണം എടുത്തു. തുടര്‍ന്ന് സ്‌കൂളിലെ ലോക്കര്‍ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും കള്ളന് സാധിച്ചില്ല. സംഭവ സമയം ഇയാള്‍ മദ്യപിച്ചിരുന്നു. ഇതേ തുടര്‍ന്ന് തൊണ്ടിമുതലുകളും സമീപത്ത് വച്ച് ഉറങ്ങിപ്പോകുകയായിരുന്നു.

Also read – ‘സംഘപരിവാർ നട്ടുവളർത്തിയ വിദ്വേഷത്തിന്റെ വിഷമാണ് സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസിന് നേരെ ചീറ്റിയത്’; ബി ആര്‍ ഗവായ്ക്ക് നേരെ നടന്ന അക്രമ ശ്രമത്തെ അപലപിച്ച് മുഖ്യമന്ത്രി

രാവിലെ സ്‌കൂളിലെത്തിയവരാണ് ഉറങ്ങുന്ന കള്ളനെ കണ്ടത്. സ്‌കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോള്‍ ബോധമില്ലാതെ ഉറങ്ങുകയായിരുന്നു പ്രതി. സ്‌കൂളിലെ ഡോണേഷന്‍ ബോക്സുകള്‍ പൊളിച്ച് പണവും കമ്പ്യൂട്ടറിന്റെ യുപിഎസുമാണ് കള്ളന്‍ മോഷ്ടിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News