
തൃശ്ശൂർ ഗുരുവായൂർ അരിയന്നൂരിൽ വൻമോഷണം. ഡോക്ടറുടെ വീട്ടിൽ നിന്ന് 10 പവൻ സ്വർണാഭരണങ്ങൾ കവർന്നു.
അരിയന്നൂരിലെ ഡോക്ടർ അബൂബക്കറിന്റെ വീട്ടിൽ ആണ് കവർച്ച നടന്നത്. ഇന്ന് പുലർച്ചയാണ് മോഷണം വിവരം പുറത്തിറങ്ങുന്നത്. കള്ളന്റെ സി സി ടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കുടുംബാംഗങ്ങൾ വീട്ടിലില്ലാത്തപ്പോഴാണ് കവർച്ച നടന്നത്. ഇന്ന് പുലർച്ചക്ക് അവർ വീട്ടിൽ തിരിച്ച് എത്തിയപ്പോഴാണ് വീട് തുറന്നു കിടക്കുന്നതും അതോടൊപ്പം തന്നെ മോഷണം നടന്നതായിട്ടും കണ്ടത്.
ALSO READ: നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതിയുടെ പിതാവിന്റെ തിരോധാനത്തിൽ അന്വേഷണം; പുരയിടം കുഴിച്ച് പരിശോധന
പൊലീസ് സംഭവസ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു അന്വേഷണം ആരംഭിച്ചു.അതോടൊപ്പം വീടിനകത്ത് ഉണ്ടായിരുന്ന ക്യാമറയിൽ നിന്ന് കള്ളൻ വീടിനകത്തേക്ക് കയറുന്നതും അതോടൊപ്പം തന്നെ പേഴ്സും അലമാരിയും മറ്റും പരിശോധിച്ച് സ്വർണങ്ങൾ എടുത്തു കൊണ്ടുപോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

