ദേഹാസ്വാസ്ഥ്യം ഉണ്ടായ അമ്മയുമായി മകൾ ആശുപത്രിയിൽ പോയി; കോട്ടയത്ത് വീട് കുത്തിത്തുറന്ന് കള്ളൻ കവർന്നത് 50 പവൻ സ്വർണം

kottayam theft

കോട്ടയം മാങ്ങാനത്ത് വീട് കുത്തിത്തുറന്ന് അമ്പത് പവൻ കവർന്നു. അമ്പുങ്കയത്ത് അന്നമ്മ തോമസിന്‍റെ വീട്ടിൽ നിന്നാണ് ലക്ഷങ്ങൾ വിലവരുന്ന അമ്പത് പവൻ സ്വർണം കവർന്നത്. രാത്രി രണ്ടിനും പുലർച്ചെ ആറിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് സൂചന. അമ്മയും മകളും രാത്രി മാങ്ങാനത്തെ ആശുപത്രിയിൽ പോയപ്പോഴായിരുന്നു മോഷണം.

അമ്പുങ്കയത്ത് വീട്ടിൽ അന്നമ്മ തോമസ് (84), മകൾ സ്നേഹ ഫിലിപ്പ് (54) എന്നിവരാണ് വില്ലയിൽ താമസിക്കുന്നത്. സ്നേഹയുടെ ഭർത്താവ് വിദേശത്താണ്. ഇവർ ആശുപത്രിയിൽ പോയ സമയത്ത് വീടിന്‍റെ വാതിൽ തകർത്താണ് മോഷണം നടന്നത്. കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ; അര്‍ജന്‍റീന ടീമിന്‍റെ കേരള സന്ദര്‍ശനം: ചില മാധ്യമങ്ങളുടേത് വസ്തുതകള്‍ മനസിലാക്കാതെയുള്ള വ്യാജപ്രചാരണങ്ങളെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍

അന്നമ്മ തോമസിന് ഇന്നലെ രാത്രി ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നു. തുടർന്ന് ആംബുലൻസ് വിളിച്ച് മാങ്ങാനത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. 21–ാം നമ്പർ കോട്ടേജിന്റെ മുന്‍ വാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാവ് മുറിയിലെ സ്റ്റീൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് കവർന്നത്. തുടർന്ന് സ്നേഹ വിവരം കോട്ടയം ഈസ്റ്റ് പൊലീസിൽ അറിയിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News