
കോട്ടയം കുമ്മനത്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമം. അസം സ്വദേശിയായ പിതാവും രണ്ട് യുപിക്കാരും ഉൾപ്പെടെ മൂന്ന് പേരെ കുമരകം പൊലീസ് അറസ്റ്റ് ചെയ്തു. അൻപതിനായിരം രൂപക്ക് കുട്ടിയെ വിൽക്കാനുള്ള നീക്കമാണ് നടന്നത്. കുട്ടിയെ വാങ്ങാൻ എത്തിയ ഈരാറ്റുപേട്ടയിൽ താമസിക്കുന്ന യുപി സ്വദേശി അർമാൻ, ഇടനിലക്കാരൻ യുപി സ്വദേശിയായ ഡാനിഷ് ഖാൻ എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തി.
അസം ദമ്പതികളുടെ മൂന്ന് മാസം പ്രായമായ ആൺകുഞ്ഞിനെ വിൽക്കാനയിരുന്നു ശ്രമം. കുഞ്ഞിൻ്റെ പിതാവിൻ്റെ നീക്കം മാതാവ് എതിർത്തു. കൂടെ താമസിക്കുന്ന മറ്റ് തൊഴിലാളികൾ തൊഴിൽ ഉടമയെ വിവരം അറിയിച്ചു. തൊഴിൽ ഉടമ ഇടപെട്ടാണ് പൊലീസിനെ വിളിച്ചത്.
സഹോദരിമാരുടെ ഭർത്താക്കൻമാരാണ് അറസ്റ്റിലായ യുപി സ്വദേശികൾ. അർമാന് മൂന്ന് പെൺകുട്ടികളാണ്. ഒരാൺകുഞ്ഞ് വേണമെന്ന ആഗ്രഹത്തിലാണ് ഡാനിഷ് ഖാൻ വഴി അസം സ്വദേശിയായ കുട്ടിയുടെ പിതാവിനെ ബന്ധപ്പെട്ടത് ൃ. പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് കുമരകം പൊലീസ് അറിയിച്ചു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

