
മുംബൈ: ഗ്രാമി നാമനിർദ്ദേശം നേടിയ അമേരിക്കൻ റാപ്പർ ട്രാവിസ് സ്കോട്ടിന്റെ മുംബൈ കോൺസേർട്ടിനിടയിൽ മോഷണം. 18 ലക്ഷം രൂപയിലധികം വിലവരുന്ന ആഭരണങ്ങളും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടതായി ആരാധകർ റിപ്പോർട്ട് ചെയ്തു. മഹാലക്ഷ്മി റേസ്‌കോഴ്‌സിൽ നടന്ന ഈ മ്യൂസിക് കോൺസേർട്ടിന് ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. മുംബൈയിലെ ഒരു സംഗീത പരിപാടിയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും വലിയ മോഷണ സംഭവങ്ങളിൽ ഒന്നാണിത്.
ഇതുവരെ ശേഖരിച്ച വിവരങ്ങൾ അനുസരിച്ച്, പരിപാടിക്കിടെ 24 മൊബൈൽ ഫോണുകളും 12 സ്വർണ്ണമാലകളും മോഷണം പോയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിരവധി പേർ പരാതി നൽകാനായി ടാർഡിയോ പോലീസ് സ്റ്റേഷനിൽ എത്തിയതായി വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്തു.
ALSO READ : ബംഗളൂരു എ.ടി.എം. കാഷ് വാൻ കവർച്ച; പോലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ മൂന്നുപേർ കസ്റ്റഡിയിൽ
തിങ്ങിനിറഞ്ഞ കോൺസേർട്ട് സ്ഥലത്ത് വച്ച് ആളുകൾ കൂട്ടമായി നീങ്ങുന്ന സമയത്താണ് മോഷണങ്ങൾ നടന്നതെന്ന് പോലീസ് പറഞ്ഞു. പരിപാടി കഴിഞ്ഞ ശേഷം പുറത്തുവന്നപ്പോഴാണ് പലരും തങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഉച്ചത്തിലുള്ള സംഗീതം, മങ്ങിയ വെളിച്ചം, തിരക്ക് എന്നിവയെല്ലാം മുതലെടുത്ത് പ്രവർത്തിക്കുന്ന ഒരു പോക്കറ്റടി സംഘമാണ് ആരാധകരെ ലക്ഷ്യമിട്ടതെന്ന് പോലീസ് സംശയിക്കുന്നു. മോഷണം പോയ ഉപകരണങ്ങളിൽ 16 എണ്ണം ഐഫോണുകളാണെന്ന് പോലീസ് പറഞ്ഞതായി മിഡ്-ഡേ എന്ന വാർത്താ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യിലെ 303(2), 304 എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്താനായി അന്വേഷണ ഉദ്യോഗസ്ഥർ പ്രവേശന കവാടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. മോഷണം പോയ സാധനങ്ങൾ വീണ്ടെടുക്കാനും കുറ്റവാളികളെ പിടികൂടാനുമുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
ALSO READ : നാല് വർഷം കൊണ്ട് ആസ്തി നാലിരട്ടിയിലധികം വർധിച്ചു; പി വി അൻവറിന്‍റെ സ്ഥാപനങ്ങളിൽ ഇഡി പരിശോധന
നവംബർ 19-ന് മഹാലക്ഷ്മി റേസ്‌കോഴ്‌സിൽ നടന്ന ഈ പരിപാടിയിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് നിലയുറപ്പിച്ചിരുന്നുവെങ്കിലും അനിയന്ത്രിതമായ തിരക്ക് രാത്രിയിലുടനീളം പല മേഖലകളിലും നിയന്താര വിധേയമല്ലാത്ത മാറിയിരുന്നു ഇതാണ് മോഷ്ട്ടാക്കൾ മുതലെടുത്തത്.
ട്രാവിസ് സ്കോട്ടിന്റെ സർക്കസ് മാക്സിമസ് വേൾഡ് ടൂറിന്റെ ഭാഗമായിരുന്നു മുംബൈയിലെ ഈ ഷോ. ഇതിന് മുൻപ് ഒക്ടോബറിൽ ഡൽഹിയിലും ഈ ടൂറിന് ഒരു സ്റ്റോപ്പ് ഉണ്ടായിരുന്നു. ഈ ടൂറിൻ്റെ ഇന്ത്യാ പര്യടനം സംഘടിപ്പിച്ചത് ബുക്ക്‌മൈഷോയുടെ ലൈവ് എന്റർടൈൻമെന്റ് വിഭാഗമായ ബുക്ക്‌മൈഷോ ലൈവാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

