കൊല്ലത്ത് 44.54 ഗ്രാം എം.ഡി.എം.എ യുമായി രണ്ട് പേര്‍ പിടിയില്‍

mdma arrest

ഓണവുമായി ബന്ധപ്പെട്ട് ലഹരി വില്‍പ്പന തടയുന്നതിനായി പൊലീസ് നടത്തിയ പരിശോധനയില്‍ എം.ഡി.എം.എ യുമായി രണ്ടുപേര്‍ പിടിയില്‍. ആലപ്പുഴ തൃക്കുന്നപ്പുഴ ചെന്നിട്ടതെക്ക് പുത്തന്‍വീട്ടില്‍ ജനാര്‍ദ്ധനന്‍ മകന്‍ സന്തോഷ്(48), എറുണാകുളം മൂവാറ്റുപുഴ തണ്ടാശ്ശേരിയില്‍ വീട്ടില്‍ താഹ മകന്‍ ഷിയാസ്(41) എന്നിവരാണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്.

ജില്ലാപോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സന്തോഷ് താമസിക്കുന്ന ഓച്ചിറയിലുള്ള വീട്ടില്‍ ഡാന്‍സാഫ് ടീമും പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 44.54 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വില്‍പ്പനയ്ക്കായി ലഹരിമരുന്ന് എത്തിച്ചു നല്‍കിയ ഷിയാസിനെ സമീപമുള്ള ആഡംബര ഹോട്ടലില്‍ നിന്നും പിടികൂടിയത്.

Also read – ഹിന്ദു ഐക്യവേദി പ്രവർത്തകൻ സിപിഐഎമ്മിൽ ചേർന്നു; നേരിന്റെ പാതയിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി സജി ചെറിയാൻ

മൂവാറ്റുപുഴ സ്വദേശിയായ ഷിയാസ് കരുനാഗപ്പള്ളി, ഓച്ചിറ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പനയ്ക്കായി എത്തുകയും ഇയാള്‍ എത്തിക്കുന്ന ലഹരിമരുന്ന് സന്തോഷ് സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ വിതരണം ചെയുന്നതുമാണ് രീതി. കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവന ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ ഓച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ സുജാതന്‍പിള്ളയുടെ നേതൃത്വത്തില്‍ എസ്.ഐ ജയരാജ് പണിക്കര്‍, എ.എസ്.ഐ രഞ്ജിത്ത് സി.പി.ഒ മാരായ ദീപു, ജിന്‍സി എന്നിവരും എസ്.ഐ അനീഷിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News