
തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ പഴങ്ങൾ വിൽക്കുന്നതിനായി എത്തിയ ആന്ധ്രാ സ്വദേശിനായായ പത്തൊൻപതുകാരിയെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ബലാത്സംഗം ചെയ്തു. കുറ്റക്കാരായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തുവെന്നും ഇരുവരെയും സർവീസിൽ സസ്പെൻഡ് ചെയ്തതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
അതിജീവിതയായി പെണ്‍കുട്ടിയും സഹോദരിയും പഴങ്ങൾ വിൽക്കുന്നതിനായി തിരുവണ്ണാമലയിലേക്ക് എത്തിയവർ ആയിരുന്നു. പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിൾമാരായ ഡി സുരേഷ് രാജ്, പി സുന്ദർ എന്നിവർ രാത്രി വൈകി വന്ന ഇവരെ തടഞ്ഞുനിർത്തുകയും ബലമായി ആളൊഴിഞ്ഞ സ്ഥലത്തേക്ക് പിടിച്ചുകൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു.
സർക്കാർ ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തെത്തിയത്. കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്നും. ഇരുവരെയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും. പിരിച്ചുവിടൽ ഉൾപ്പെടെയുള്ള നടപടികൾ ആലോചിച്ചുവരികയാണെന്നും തമിഴ്നാട് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
കോടതിയിൽ ഹാജരാക്കിയ ശേഷം അറസ്റ്റിലായ കോൺസ്റ്റബിൾമാരെ വെല്ലൂരിലെ സെൻട്രൽ ജയിലിലേക്ക് മാറ്റി. സംഭവത്തിൽ വൻ പ്രതിഷേധങ്ങളാണ് തമിഴ്നാട്ടിൽ ഉയരുന്നുത്. സംഭവത്തെ തുടർന്ന് ഭരണകക്ഷിക്കെതിരായി വൻ വിമർശനങ്ങളാണ് പ്രതിപക്ഷം ഉയർത്തുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

