
കോഴിക്കോട് കൊയിലാണ്ടിയിൽ പൊലീസുകാരനെ ആക്രമിച്ച രണ്ട് ആർ എസ് എസ് പ്രവർത്തകർ പിടിയിൽ. കൊയിലാണ്ടി പന്തലായനി സ്വദേശി അമൽ, വിയ്യൂർ സ്വദേശി അജയ് എന്നിവരെ കൊയിലാണ്ടി പൊലീസാണ് അറസ്റ്റ് ചെയ്തത്.
ഊരള്ളൂർ ഇടവനക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ഇന്നലെ രാത്രിയാണ് ഇരുവരും കൊയിലാണ്ടി സി ഐ, ഡ്രൈവർ എന്നിവരെ കയ്യേറ്റം ചെയ്തത്. പൊലീസിനെ ആക്രമിച്ച് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു.
English summary : Two R S S activists who attacked a policeman in Koyilandy, Kozhikode have been arrested. Amal, a native of Koyilandy Pantalayani, and Ajay, a native of Viyyur, were arrested by the Koyilandy police.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

