സിപിഐഎം പ്രവർത്തകനെ ആക്രമിച്ച സംഭവം; രണ്ട് ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിൽ

rss worker arrest

കോഴിക്കോട് പേരാമ്പ്ര മുതുവണ്ണാച്ചയിൽ സിപിഐ എം പ്രവർത്തകനായ ദിനേശനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് ആർ എസ് എസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മുതുവണ്ണാച്ച പാറക്കെട്ട് സ്വദേശികളായ നിധിൻ ആനന്ദ്, പ്രജീഷ് കുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്‍തത്.

Also read: മനസാക്ഷിയെ ഞെട്ടിച്ച്…അഞ്ചു വയസുകാരിയെ കനാലിൽ എറിഞ്ഞ് കൊല്ലാൻ ശ്രമം;പിതാവ് അറസ്റ്റിൽ

പേരാമ്പ്ര പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കേസിൽ ഒരാൾ കൂടി പിടിയിലാവാനുണ്ട് എന്ന പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രി കുറ്റ്യാടിയിലെ കട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദിനേശന് നേരെ ആക്രമണമുണ്ടായത്. പ്രതികൾ ദിനേശനെ തടഞ്ഞുനിർത്തി വെട്ടുകയായിരുന്നു. ആക്രമണത്തിൽ തലയ്ക്കും കൈകൾക്കും ഗുരുതരമായി പരുക്കേറ്റ ദിനേശൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

English summary : Police have arrested two RSS activists in the case of attempting to murder CPI(M) activist Dineshan in Muthuvannacha, Perambra, Kozhikode. The arrested have been identified as Nidin Anand and Prajeesh Kumar, natives of Muthuvannacha Parakattu.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News