കൊല്ലം സായി ഹോസ്റ്റലിൽ രണ്ട് കായിക വിദ്യാർത്ഥിനികൾ മരിച്ച നിലയിൽ

Murder case

കൊല്ലത്ത് കായിക വിദ്യാർത്ഥിനികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ( സായി) ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റൽ മുറിയിലാണ് വിദ്യാർത്ഥിനികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒരാൾ പ്ലസ് ടു വിദ്യാർത്ഥിനിയും, മറ്റൊരാൾ SSLC വിദ്യാർത്ഥിനിയുമാണ്. ഇരുവരെയും ഹോസ്റ്റൽ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് വിവരം. തിരുവനന്തപുരം, കോഴിക്കോട് സ്വദേശിനികളാണ് മരിച്ച വിദ്യർത്ഥിനികൾ.
ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലെ ഹോസ്റ്റലിലാണ് സംഭവം. രാവിലെ പ്രാക്ടീസിനായി വരാത്തതിനെത്തുടർന്ന് വാർഡനും സഹപാഠികളും ചേർന്ന് മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് വിദ്യർത്ഥിനികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Also read; അയോന ജീവിക്കും മറ്റുള്ളവരിലൂടെ; സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടിയ വിദ്യാർത്ഥിനി മരിച്ചു, അവയവങ്ങൾ ദാനം ചെയ്യും

കാരണങ്ങളൊന്നും ഇതുവരെ വ്യക്തമല്ല. സിറ്റി പൊലീസ് കമ്മീഷണറും കളക്ടറുമുൾപ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. പൊലീസിൻ്റെ അന്വേഷണം നടക്കുകാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News