ഉദയ്പൂരിൽ ഓടുന്ന കാറിൽ വനിതാ മാനേജരെ കൂട്ടബലാത്സംഗം ചെയ്തു; കമ്പനി സിഇഒയും വനിതാ എക്സിക്യൂട്ടീവുമടക്കം മൂന്ന് പേർ പിടിയിൽ

udaipur gang rape

രാജസ്ഥാനിലെ ഉദയ്പൂരിൽ പുതുവത്സര പാർട്ടിക്ക് ശേഷം വനിതാ മാനേജർക്ക് വീട്ടിലേക്ക് ലിഫ്റ്റ് വാഗ്ദാനം നൽകി ഓടുന്ന കാറിൽ പീഡനത്തിന് ഇരയാക്കി. സംഭവത്തിൽ ഒരു വനിതയടക്കം മൂന്ന് പേർ അറസ്റ്റിലായി. ഡിസംബർ 20 ന് ഉദയ്പൂരിലെ ഒരു സ്വകാര്യ ഹോട്ടലിൽ നടന്ന പാർട്ടിക്ക് ശേഷമായിരുന്നു പീഡനം നടന്നത്. കമ്പനിയുടെ സിഇഒയും ഒരു വനിതാ എക്സിക്യൂട്ടീവ് മേധാവിയും ഇവരുടെ ഭർത്താവും ഇതിൽ പങ്കെടുത്തിരുന്നു. പുലർച്ചെ വരെ നീണ്ട ഓഫീസ് പാർട്ടിക്ക് ശേഷം, തിരികെ പോകാൻ നേരം വനിതാ എക്സിക്യൂട്ടീവാണ് യുവതിക്ക് വീട്ടിലേക്ക് ലിഫ്റ്റ് നൽകാമെന്ന വാഗ്ദാനം നൽകി സമീപിച്ചത്.

തുടർന്ന് മൂവരും യുവതിയെയും കയറ്റി പോവുകയും വഴിയിൽ വച്ച് ഒരു കടയിൽ നിന്നും വാങ്ങിയ വസ്തു പുകക്കാൻ നൽകുകയും ചെയ്തു. ഇത് ഉപയോഗിച്ചതോടെ യുവതി അബോധാവസ്ഥയിലായി. ഭാഗികമായി ബോധം വന്നപ്പോൾ സിഇഒ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് അതിജീവിത പൊലീസിന് നൽകിയ മൊ‍ഴിയിൽ പറയുന്നു. തുടർന്ന് മൂന്ന് പ്രതികളും ചേർന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്തതായും യുവതി ആരോപിച്ചു.

ALSO READ; പൊലീസ് എന്ന വ്യാജേന സഞ്ചാരികളുടെ സ്വകാര്യത പകർത്തി പണം തട്ടി; മലയാളി ഉൾപ്പെടെ രണ്ടുപേർ ഒഡിഷയിൽ പിടിയിൽ

പുലർച്ചെ 5 മണിയോടെയാണ് യുവതിയെ വീട്ടിൽ ഇറക്കിവിട്ടു. പൂർണ്ണ ബോധം വന്നപ്പോൾ ആഭരണങ്ങളും അടിവസ്ത്രങ്ങളുമടക്കം നഷ്ടപ്പെട്ട ഇവർ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകൾ കൂടി കണ്ടെത്തിയതോടെ ഉടൻ പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, പ്രഥമദൃഷ്ട്യാ കൂട്ടബലാത്സംഗത്തിന് തെളിവ് കണ്ടെത്തിയതോടെ കമ്പനി സിഇഒ ജയേഷ്, സഹപ്രതികളായ ഗൗരവ്, ഭാര്യ ശിൽപ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൂടുതൽ അന്വേഷണത്തിനായി കാറിൽ സ്ഥാപിച്ചിരുന്ന ഡാഷ്‌ക്യാമിൽ നിന്നുള്ള ഓഡിയോ, വീഡിയോ റെക്കോർഡിംഗുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി, കൂടുതൽ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News