
നീറ്റ് പരീക്ഷയ്ക്ക് തിരിമറി നടത്തിയ സംഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. എന്നാൽ എംബിബിഎസ് അഡ്മിഷൻ ലഭിക്കാൻ സ്വന്തം കാൽ മുറിച്ച ഒരു യുവാവിനെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് ഉത്തർപ്രദേശിലെ ജൗൻപൂരിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്.
സൂരജിനെ ജനുവരി 18-ന് ഒരു അജ്‍ഞാതൻ വടിയും മറ്റ് ആയുധങ്ങളുമുപയോഗിച്ച് ആക്രമിക്കുകയും കാൽ മുറിച്ച് രക്ഷപ്പെടുകയും ചെയ്തതായി സൂരജിന്റെ സഹോദരൻ ആകാശ് ഭാസ്കർ പരാതി നൽകിയിരുന്നു. ആ കേസന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. ഇരുപത്തഞ്ച് വയസ്സുകാരനായ സൂരജ് ഭാസ്കറാണ് ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭിക്കാനായി സ്വന്തം കാൽ മുറിച്ചത്.
Also read : തിരുവനന്തപുരത്ത് കച്ചവടത്തിനായി എത്തിച്ച എംഡിഎംഎ കൈയോടെ പിടികൂടി എക്സൈസ്
നീറ്റ് പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുകയായിരുന്ന സൂരജ് ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭിച്ചാൽ തഴ്ന്ന മാർക്കിൽ അഡ്മിഷൻ കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് ഈ കടുംകൈ ചെയ്തത്. അന്വേഷണത്തിനിടെ സുരാജിന്റെ മൊഴിയിലെ വൈരുദ്ധ്യമാണ് കൂടുതൽ അന്വേഷണത്തിലെത്തിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ സുരാജിന്റെ ഡയറിയിൽ “2026-ല്‍ ഞാൻ എംബിബിഎസ് ഡോക്ടറാകും” എന്ന് അദ്ദേഹം എഴുതിയിരുന്നതായും പൊലീസ് പറഞ്ഞു. മുമ്പ് രണ്ട് തവണ നീറ്റ് പരീക്ഷ രണ്ടുതവണ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സുരാജ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

