കാണാൻ കുരങ്ങിനെ പോലെയെന്ന് പറഞ്ഞ് ഭർത്താവ് കളിയാക്കി; മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു

WIFE END HER LIFE

ഭ‍‍‍‍‍ർത്താവ് കളിയാക്കിയതിൽ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഇന്ദിരാന​ഗ‍ർ സ്വദേശിയായ തനു സിങ്ങാണ് ആത്മഹത്യ ചെയ്തത്. ഭർത്താവ് തന്നെ കാണാൻ കുരങ്ങിനെ പോലെ ഉണ്ടെന്ന് പറഞ്ഞ് ആണ് യുവതിയെ കളിയാക്കിയിരുന്നത്. ഇതിൽ മനംനൊന്താണ് യുവതി ജീവനൊടുക്കിയത്.

4 വർഷം മുൻപാണ് ലക്നൗവിലെ തക്രോഹി സ്വദേശിയായ രാഹുൽ ശ്രീവാസ്തവയും തനു സിങ്ങും വിവാഹിതരായത്. ഇവരുടേതും പ്രണയ വിവാഹമായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറാണ് യുവതിയുടെ ഭർത്താവായ രാഹുൽ.

താനും ഭർത്താവും തനുവിന്റെ അഞ്ജലി മകൻ അഭയും ഒന്നിച്ചിരുന്നു സംസാരിക്കുകയായിരുന്നു. ഇതിനെ ആണ് തനുവിനെ ഭർത്താവ് കളിയാക്കി സംസാരിച്ചത്. തനുവിനെ കാണാൻ കുരങ്ങിനെപോലെയുണ്ടെന്നാണ് ഇയാൾ പറഞ്ഞത്. ഇത് തനുവിനെ വല്ലാതെ വിഷമിപ്പിച്ചു.

ALSO READ: ജോലി ഉപേക്ഷിച്ച് സ്വപ്നങ്ങൾക്ക് പിന്നാലെ; കടബാധ്യതകളില്ലാത്ത ബിസിനസ് മാതൃകയുമായി സി.ജെ. റോയിയുടെ വളർച്ച

ഒന്നിച്ചിരുന്നുള്ള സംസാരത്തിന് ശേഷം രാഹുൽ ഭക്ഷണം വാങ്ങാനായി വീടിന് പുറത്തേയ്ക്ക് പോയി. ഈ സമയത്താണ് താന് ആത്മഹത്യ ചെയ്തത്. വാതിൽ അകത്തു നിന്ന് പൂട്ടി മുറിയിൽ ആണ് തനുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ തനുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News