യുട്യൂബർ ഷദാബ് ജക്കാത്തിക്കെതിരെ പീഡനക്കേസ്; ചതിച്ചതാണെന്ന് യുവതി, പിന്നിൽ ഗൂഢാലോചനയെന്ന് യുട്യൂബർ

up-youtuber-shadab-jakati-charged-with-rape-fir-registered

ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഉത്തർപ്രദേശിലെ പ്രശസ്ത യൂട്യൂബർ ഷദാബ് ജക്കാത്തി നിയമക്കുരുക്കിൽ. യുവതിയുടെ പരാതിയെത്തുടർന്ന് ലൈംഗിക പീഡനം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തി ഷദാബിനെതിരെ പോലീസ് കേസെടുത്തു. മീററ്റിലെ ഇഞ്ചൗലി പോലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇഞ്ചൗലി സ്വദേശിയായ യുവതിയാണ് ഷദാബ് ജക്കാത്തിക്കെതിരെ രേഖാമൂലം പരാതി നൽകിയത്. ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 64 (ബലാത്സംഗം) ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തന്നെ ക്രൂരമായ ചതിക്ക് ഇരയാക്കിയെന്നും നീതി വേണമെന്നുമാണ് യുവതി മാധ്യമങ്ങൾക്ക് മുന്നിലും പോലീസിനോടും ആവർത്തിക്കുന്നത്. പരാതിയിൽ പ്രാഥമികാന്വേഷണം ആരംഭിച്ചതായും തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും റൂറൽ എസ്പി അഭിജീത് കുമാർ വ്യക്തമാക്കി.

ALSO READ : കോഴിക്കോട് ന​ഗരത്തിൽ ലഹരി വേട്ട; 25 ഗ്രാം എംഡിഎംഎ-യുമായി നാല് യുവാക്കൾ പിടിയിൽ

അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഷദാബ് ജക്കാത്തി പ്രതികരിച്ചു. ഏകദേശം രണ്ടര മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോ പ്രസ്താവനയിലൂടെയാണ് അദ്ദേഹം തന്റെ ഭാഗം വ്യക്തമാക്കിയത്.യുവതി മുൻപ് സഹായം അഭ്യർത്ഥിച്ച് തന്നെ സമീപിച്ചിരുന്നതായും മാനുഷിക പരിഗണന വെച്ച് അവരുടെ കുട്ടിയുടെ വിദ്യാഭ്യാസം, വീട്ടുസാധനങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്കായി സഹായിച്ചിരുന്നതായും ഷദാബ് അവകാശപ്പെട്ടു.

തന്റെ പല വീഡിയോകളിലും യുവതി അഭിനയിച്ചിട്ടുണ്ടെന്നും ഇതിന് സാക്ഷികളുണ്ടെന്നും അദ്ദേഹം പറയുന്നു. തന്റെ വീട്ടിൽ സിസിടിവി ക്യാമറകൾ ഉണ്ടെന്നും പോലീസ് പരിശോധിച്ചാൽ സത്യം പുറത്തുവരുമെന്നും ഷദാബ് പറഞ്ഞു. തന്നെ മനഃപൂർവ്വം കുടുക്കാൻ ആരോ ഗൂഢാലോചന നടത്തുകയാണെന്നും അദ്ദേഹം വീഡിയോയിൽ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News