ടിക്കറ്റിനെച്ചൊല്ലിയുള്ള തർക്കം: ഉത്തർപ്രദേശിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്ന സംഭവത്തിൽ ടിടിഇ അറസ്റ്റിൽ

Uttar Pradesh Train Murder

ഉത്തർപ്രദേശിൽ ഓടുന്ന ട്രെയിനിൽ നിന്ന് നേവി ഉദ്യോഗസ്ഥന്റെ ഭാര്യയായ യുവതി വീണുമരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഇറ്റാവയിൽ ഈ മാസം 25-ന് രാത്രിയാണ് സംഭവം നടക്കുന്നത്. നാവികസേനാ ഉദ്യോഗസ്ഥനായ അജയ് സിങ്ങിന്റെ ഭാര്യയായ 32 വയസ്സുള്ള ആരതി യാദവാണ് കൊല്ലപ്പെട്ടത്. ഇപ്പോൾ ഈ മരണം കൊലപാതകമാണെന്ന വിവരങ്ങൾ പുറത്തുവരികയാണ്. സംഭവത്തിൽ റെയിൽവേ ടിടിഇയെ പോലീസ് അറസ്റ്റ് ചെയ്തു.

കാൺപൂർ ദേഹത്ത് സ്വദേശിയായ ആരതി യാദവ് ചികിത്സാ ആവശ്യങ്ങൾക്കായി ഡൽഹിയിലേക്ക് പോകവെയാണ് ട്രെയിനിൽ വച്ച് ടിക്കറ്റിനെച്ചൊല്ലിയുള്ള തർക്കമുണ്ടാകുകയും ഇതിനെ തുടർന്ന് യുവതിയെ പുറത്തേക്ക് തള്ളിയിടുകയും ചെയ്തത്. കാൺപൂരിൽ നിന്ന് ബരൗണി-ന്യൂഡൽഹി ഹംസഫർ സ്പെഷ്യൽ ട്രെയിനിൽ റിസർവ് ചെയ്ത ടിക്കറ്റാണ് യുവതിയുടെ കൈവശമുണ്ടായിരുന്നത്. എന്നാൽ ട്രെയിൻ വൈകിയതിനാൽ, പട്‌ന-ആനന്ദ് വിഹാർ സ്പെഷ്യൽ ട്രെയിനിൽ ആരതി കയറുകയായിരുന്നു. വേണ്ട ടിക്കറ്റില്ലാതെ മറ്റൊരു ട്രെയിനിൽ കയറിയത് ടിടിഇ ചോദ്യം ചെയ്യുകയും ഇത് ഇരുവരും തമ്മിലുള്ള കടുത്ത തർക്കത്തിലേക്ക് ഇത് നയിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ ടിടിഇ ആരതിയുടെ ബാഗ് ട്രെയിനിന് പുറത്തേക്ക് എറിയുകയും, പിന്നാലെ അവരെ ട്രെയിനിന് പുറത്തേക്ക് തള്ളിയിടുകയുമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. തെറിച്ചു വീണ അന്നേരം തന്നെ മരണം സംഭവിക്കുകയായിരുന്നു.

ALSO READ: കേശവദാസപുരം മനോരമ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം കഠിനതടവ്

ആദ്യം അപകടമരണമെന്ന് കരുതിയ സംഭവമാണ് പോലീസിന്റെ വിശദമായ അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തിൽ അറസ്റ്റിലായ ടിടിഇയെ റെയിൽവേ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News