അഴിമതിയും ക്രമക്കേടുകളും കണ്ടെത്തി: കോഴിക്കോട് വടകര നഗരസഭ എഞ്ചിനീയറിങ് വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Vadakara Municipality Engineering Officials Suspended

കോഴിക്കോട് വടകര നഗരസഭ എഞ്ചിനീയറിങ് വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. അസിസ്റ്റൻ്റ് എഞ്ചിനീയർ വി അജിത്ത് കുമാർ, സെക്കൻ്റ് ഗ്രേഡ് ഓവർസിയർ പി പി അനിഷ എന്നിവരെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൾ ഡയറക്ടർ സസ്പെൻ്റ് ചെയ്തത്.

നഗരസഭയിലെ എഞ്ചിനീയറിങ് വിഭാഗത്തിൽ ഗുരുതരമായ അഴിമതിയും ക്രമക്കേടുകളും നടക്കുന്നതായി ആരോപിച്ച് സദ്ഭരണ മോണിറ്ററിങ്ങിൻ്റെ ഭാഗമായുള്ള അഴിമതിക്കെതിരെയുള്ള സിംഗിൾ വാട്ട്സ് ആപ് നമ്പറിൽ ലഭിച്ച പരാതിയുടെയും, പൊതുജനങ്ങളിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടി.

Also Read: കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡി എം എയുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ആരോപണങ്ങൾ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിൻ്റ് ഡയറക്ടർ ഓഫീസിലെ ആഭ്യന്തര വിജിലൻസ് വിഭാഗമാണ് അന്വേഷണം നടത്തിയത്. ഫയലുകളിൽ തെറ്റായതും വസ്തുതാ വിരുദ്ധമായതുമായ കുറിപ്പുകൾ രേഖപ്പെടുത്തി ശുപാർശകൾ നൽകി ഗുരുതരമായ ചട്ടലംഘനം നടത്തിയതായും, നിക്ഷിപ്ത താൽപര്യത്തോടു കൂടി ഫയലുകളിൽ അനാവശ്യമായ കാലതാമസം വരുത്തിയതുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇരുവരുടെയും സേവനകാലയളവിലെ മുഴുവൻ ഫയലുകളും ബന്ധപ്പെട്ട രേഖകളും സമഗ്രമായി അന്വേഷിക്കണമെന്നും ഉത്തരവിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News