ഭൂമിതരം മാറ്റുന്നതിനായി എട്ടുലക്ഷം രൂപ കൈക്കൂലി വാങ്ങി; ഒളവണ്ണ വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ

village officer bribery arrest

ഭൂമി തരം മാറ്റുന്നതിനായി 8 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി. ഒളവണ്ണ വില്ലേജ് ഓഫീസർ ഉല്ലാസ് മോനാണ് പിടിയിലായത്. പരാതിക്കാരനിൽ നിന്നും അഡ്വാൻസായി അരലക്ഷം രൂപ കൈപ്പറ്റുമ്പോഴായിരുന്നു ഉല്ലാസ് മോനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. ഒരു ഏക്കർ 62 സെൻ്റ് സ്ഥലം തരം മാറ്റുന്നതിനാണ് ഒളവണ്ണ വില്ലേജ് ഓഫീസർ ഉല്ലാസ് മോൻ കൈക്കൂലി ആവശ്യപ്പെട്ടത്.8 ലക്ഷം രൂപ നൽകാനാണ് ആവശ്യപ്പെട്ടത്.

മൂന്ന് ദിവസം മുമ്പാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുന്നത്. തുടർന്ന് വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. അഡ്വാൻസായി അര ലക്ഷം രുപ നൽകുമ്പോൾ വിജിലൻസ് സംഘം പിടി കൂടുകയായിരുന്നു. പരാതിക്കാരുടെ കാറിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.

ALSO READ; കേശവദാസപുരം മനോരമ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം കഠിനതടവ്

വിജിലൻസ് ഡിവൈഎസ്പി കെ കെ ബിജുവിൻ്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോതമംഗലം സ്വദേശിയായ ഉല്ലാസ് മോനെതിരെ സമാനമായ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. കുറേ നാളുകളായി വിജിലൻസിൻ്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News