കോഴിക്കോട് വിശ്വദീപ്തി സൊസൈറ്റി തട്ടിപ്പില്‍ കൂടുതല്‍ വെളിപ്പെടുത്തൽ; താനും കുടുംബവും തട്ടിപ്പിന് ഇരയായെന്ന് ബ്രാഞ്ച് മാനേജര്‍

viswadeepthi-multi-state-agri-society-scam-kozhikode

കോഴിക്കോട് കോടികളുടെ തട്ടിപ്പില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ബാങ്ക് മാനേജര്‍ രംഗത്ത്. താനും കുടുംബവും തട്ടിപ്പിന് ഇരയായെന്ന് വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി കോഴിക്കോട് ബ്രാഞ്ച് മാനേജര്‍ മധുസൂദനന്‍ പറഞ്ഞു. തട്ടിപ്പിനിരയായവര്‍ കോഴിക്കോട് കസബ പൊലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തിട്ടുണ്ട്


കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോ ഓപ്പറേറ്റീവ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ കോടിക്കണക്കിന് രൂപ തട്ടിച്ചെന്നാണ് ഉയരുന്ന പരാതി. ജില്ലയിലെ വിവിധ ഫാമുകള്‍ ലീസിന് എടുത്ത് കൃഷി ചെയ്ത് ലാഭമുണ്ടാക്കി നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്‍കും എന്നായിരുന്നു വാഗ്ദാനം.

Read Also: കോഴിക്കോട് വിജില്‍ തിരോധാനം: സുഹൃത്തുക്കള്‍ കുഴിച്ചുമൂടിയ വിജിലിന്റെ ഷൂ കണ്ടെത്തി; തെരച്ചിൽ നാളെയും തുടരും

ഇതിനായി കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പണം സമാഹരിച്ചത്. എല്ലാവരും ചേര്‍ന്ന് തന്നെ ബലിയാടാക്കുകയാണെന്നും താനും കുടുംബവും ലക്ഷക്കണക്കിന് രൂപ സ്ഥാപനത്തില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും മാസങ്ങളായി ശമ്പളം പോലും ലഭിച്ചില്ലെന്നും മാനേജര്‍ മധുസൂദനന്‍ പറഞ്ഞു. കേസെടുത്ത ശേഷം കോഴിക്കോട് മുതലക്കുളത്തെ സ്ഥാപനം കസബ പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News