വയനാട്ടിൽ ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതിയെ പിടികൂടി പൊലീസ്

kerala police

വയനാട് വെള്ളമുണ്ട ആദിവാസി ഉന്നതിയിൽ ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതി രാജുവിനെ പോലീസ് പിടികൂടി. ഉന്നതിയിൽ ഒളിവിൽ കഴിയുകയായിരുന്ന രാജുവിനെ തിരച്ചിലിനൊടുവിൽ പൊലീസ് കണ്ടെത്തുകയായിരുന്നു.
ഇന്നലെ രാത്രിയാണ് വെള്ളമുണ്ട മൊതക്കരെയുള്ള കൊച്ചറ ആദിവാസി ഉന്നതിയിലെ മാധവി, മകൾ ആതിര എന്നിവർക്ക് വെട്ടേൽക്കുന്നത്. ആതിരയുടെ ഭർത്താവ് രാജുവാണ് ആക്രമണം നടത്തിയത്. കുടുംബ പ്രശ്നങ്ങളാണ് ഇയാളെ അക്രമണത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് നിഗമനം.

ALSO READ: ആനന്ദ് കെ തമ്പിയുടെ മരണം: ‘ആനന്ദ് സജീവ RSS പ്രവർത്തകൻ’; ബിജെപി നേതൃത്വത്തിന്‍റെ വാദം തള്ളി RSS നേതാക്കളുടെ മൊഴി

ആക്രമണത്തെ തുടർന്ന് പരുക്കേറ്റ ആതിരയും മാധവിയേയും മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം പ്രതി രാജുവിനെ തെളിവെടുപ്പിനായി കൊച്ചാറ ഉന്നതിയിലേക്ക് കൊണ്ടുവന്നു.

ALSO READ: കൊച്ചിയിൽ സിപിഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പ്രതിയായ എസ്ഐക്ക് സസ്പെൻഷൻ

English summary : Police arrest Raju, who accused in the attack on tribal women at Vellamunda in Wayanad

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News