
ഉത്തർപ്രദേശിലെ സഹറാൻപൂരിൽ അപൂർവമായ ആവശ്യവുമായി ഒരു യുവാവ് നിരാഹാര സമരത്തിലേക്ക്. ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിനെ തുടർന്ന് നീതി തേടിയാണ് സഹറാൻപൂർ സ്വദേശി രവി കുമാർ ജില്ലാ മജിസ്ട്രേറ്റിന് മുന്നിൽ നിരാഹാര സമരം ആരംഭിച്ചത്. വിവാഹബന്ധം നിയമപരമായി വേർപെടുത്താതെ മറ്റൊരാൾക്കൊപ്പം പോയത് എന്ന് പരാതി നൽകിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്ന കാരണമാണ് സമരത്തിന് പിന്നിൽ.
രവി കുമാറും രാധികയും 2018-ലാണ് വിവാഹിതരായത്. 2023-ലാണ് രാധിക ദീപക് എന്ന മറ്റൊരു യുവാവുമായി അവിഹിത ബന്ധത്തിലാകുകയും തുടർന്ന് ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ഈ ബന്ധത്തിൽ അവർക്ക് ഒരു കുട്ടിയുമുണ്ട്. രാധിക ദീപക്കിനൊപ്പം പോയപ്പോൾ വീട്ടിലുണ്ടായിരുന്ന സ്വർണം, വെള്ളി ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളും ഒപ്പം കൊണ്ടുപോയെന്നും രവി കുമാർ പറയുന്നു. ഇത് കൂടാതെ തനിയ്ക്ക് എതിരെ സ്ത്രീപീഡനത്തിനും, ഗാർഹിക പീഡനത്തിനും കേസ് കൊടുത്തിരുന്നു. ആ കേസിൽ തന്നെ പിന്നീട് കോടതി കുറ്റവിമുക്തനാക്കി എന്നും രവി കുമാർ പറയുന്നു.
Also read : ജെഎൻയു സ്റ്റുഡൻഡ്സ് യൂണിയൻ വൈസ് പ്രസിഡൻ്റ് ഗോപിക ബാബുവിനെതിരെ സംഘപരിവാർ ഹാൻഡിലുകളുടെ സൈബർ ആക്രമണം
പോലീസ് സ്റ്റേഷനിലും, സീനിയർ സൂപ്രണ്ടന്റിനും, ഡിഐജിക്കും, ജില്ലാ മജിസ്ട്രേറ്റിനും, മുഖ്യമന്ത്രിയുടെ പോർട്ടലിലും പരാതി നൽകിയിട്ടും തനിയ്ക്ക് നീതി ലഭിച്ചില്ല. വീട്ടിലെ വിലപ്പിടിപ്പുള്ളവസ്തുക്കൾ കൊണ്ട് പോയി തനിക്കെതിരെ കള്ളകേസ് കൊടുത്തു. ആ കേസുകളിലൊക്കെയും താൻ കുറ്റക്കാരനല്ലെന്നും തെളിഞ്ഞു എന്നിട്ടും തന്റെ കേസിൽ മാത്രം നീതി ലഭിച്ചില്ല എന്നും രവി കുമാർ പറയുന്നു. ഈ കാലയളവിനിടയിൽ മാതാപിതാക്കൾ മരിച്ചു. തനിക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. എന്നാലും തന്റെ ആവശ്യങ്ങൾ നിറവേറ്റും വരെ സമരം തുടരുമെന്നും അയാൾ കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

