ബിരിയാണി കൊലപാതകം ; ആന്ധ്രപ്രദേശിൽ ഭർത്താവിനെ കൊലചെയ്ത ഭാര്യയും കാമുകനും പിടിയിൽ

husband and wife

ഡിന്നറിന് ബിരിയാണി ആയാൽ പലർക്കും ഇരട്ടി സന്തോഷമായിരിക്കും. എന്നാൽ ആന്ധ്രാപ്രദേശ് സ്വദേശിക്ക് അത് ജീവിതത്തിലെ അവസാന ഭക്ഷണമായി മാറി.

ആന്ധ്രപ്രദേശിലെ ചിലുവൂർ ഗ്രാമത്തിൽ ഉള്ളി കച്ചവടം നടത്തുന്ന ലോകം ശിവനാ​ഗരാജുവിനെയാണ് ഭാര്യ ലക്ഷ്മിമാധുരി ബിരിയാണിയിൽ ഉറക്ക ​ഗുളിക കലർത്തി നൽകി കൊലചെയ്തത്. ഭക്ഷണം കഴിച്ച ശേഷം അബോധാവസ്ഥയിൽ കിടന്നപ്പോൾ ശ്വാസം മുട്ടിച്ചു കൊലചെയ്തത്.

Also read : കോഴിക്കോട് എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ; പരിശോധന ശക്തമാക്കാൻ പൊലീസ്

സിനിമ തീയറ്ററിൽ ടിക്കറ്റ് കൗണ്ടറിലെ ജീവനക്കാരിയായിരുന്ന ലക്ഷ്മിമാധുരി വർഷങ്ങളായി ട്രാവൽ കാർ ഓപ്പറേറ്ററായ ​ഗോപിയുമായി പ്രണയത്തിലായിരുന്നു. ആ ബന്ധത്തിന് ഭർത്താവ് തടസ്സമാണെന്ന് കരുതിാണ് അവർ കാമുകനുമായി ചേർന്ന് കൃത്യം ചെയ്തത്.

ജനുവരി 18-നായിരുന്നു സംഭവം. ഏകദേശം ഇരുപതോളം ഉറക്ക​ഗുളികകളാണ് ലക്ഷമി മാധുരി ബിരിയാണിയിൽ കലർത്തി നൽകിയതെന്ന് പൊലിസ് പറഞ്ഞു. ബിരിയാണി കഴിച്ച ശേഷം രാത്രി ഏകദേശം 11.30ഓടെ ഭർത്താവ് ബോധംകെട്ടു വീണപ്പോൾ പുറത്തു കാത്തുനിന്നിരുന്ന കാമുകൻ വീട്ടിലേക്ക് കടന്നു. ഇയാൾ ഭർത്താവിന്റെ നെഞ്ചിന്മേൽ ഇരിക്കുകയും ലക്ഷമി മാധുരി തലയണ കൊണ്ട് അദ്ദേഹത്തെ ശ്വാസംമുട്ടിച്ചു കൊല്ലുകയുമായിരുന്നു.

Also read : നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ മരണം; കുറ്റം സമ്മതിച്ച് പിതാവ്

കൊലപാതകത്തിന് ശേഷം കാമുകൽ വീട്ടിൽ നിന്ന് മടങ്ങിയ ശേഷം ലക്ഷ്മി മാധുരി രാത്രി മുഴുവൻ വീട്ടിൽ ഒറ്റയ്ക്ക് അശ്ലീല വീഡിയോകൾ കണ്ടുകൊണ്ടിരുന്നുവെന്നും പൊലിസ് റിപ്പോർട്ടിൽ പറയുന്നു. പുലർച്ചെ 4 മണിയോടെ അവർ അയൽക്കാരെ വിളിച്ച് ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചുവെന്ന് പറയുകയായിരുന്നു. എന്നാൽ പതിവായി വീട്ടിൽ ദമ്പതികൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് അറിയാവുന്ന നാട്ടുകാർക്ക് സംശയം തോന്നി മൃത​ദേഹം പരിശോധിച്ചപ്പോൾ ശിവനാ​ഗരാജുവിന്റെ ചെവിക്ക് സമീപം പരുക്കുകളും രക്തവും കണ്ടു. ഉടൻ തന്നെ പൊലീസിനെ അറിയിച്ചു പോസ്റ്റുമാർട്ടം നടത്തിയതിലൂടെയാണ് സത്യങ്ങൾ പുറത്ത് വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News