
അങ്കമാലിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചതിന് ഭാര്യയെ ക്രൂരമായി മർദിച്ച് ഭർത്താവ്. സംഭവത്തിൽ അങ്കമാലി പൊലീസ് ഭർത്താവിനെതിരെ കേസെടുത്തു.
പെൺകുട്ടി ഉണ്ടായത് ഭാര്യയുടെ കുറ്റം കൊണ്ടാണെന്ന് ഭർത്താവ് പറഞ്ഞതായി എഫ്ഐആറിൽ പറയുന്നു. 29കാരിയായ യുവതിക്കാണ് ആദ്യ കുഞ്ഞ് പെൺകുട്ടി ആയതിന്റെ പേരിൽ ഭർത്താവിന്റെ അടിയും തൊഴിയും ഏൽക്കേണ്ടി വന്നത്.
2021ൽ കുഞ്ഞ് ജനിച്ചത് മുതൽ പീഡനം അനുഭവിക്കേണ്ടി വന്നതായാണ് വിവരം. പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ സംശയം തോന്നിയ ഡോക്ടർമാർ പോലീസിനെ വിവരം അറിയിച്ചുതോടെയാണ് പീഡന വിവരം പുറം ലോകമറിയുന്നത്.
ഗാർഹിക പീഡനമെന്നാണ് ആദ്യം പൊലീസ് കരുതിയത്. എന്നാൽ യുവതി തന്നെ നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങൾ വ്യക്തമാക്കി. പെൺകുഞ്ഞ് ജനിച്ചതിന്റെ പേരിലാണ് ക്രൂരമർദനം നേരിട്ടതെന്ന് യുവതി വെളിപ്പെടുത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

