വീണ്ടും സ്‌ത്രീധന പീഡനം; യു പി യിൽ യുവതിയെ ആസിഡ്‌ കുടിപ്പിച്ച്‌ കൊലപ്പെടുത്തി

dowry death in up

ഉത്തർപ്രദേശിലെ ലക്‌ന‍ൗവിൽ യുവതിയെ ആസിഡ്‌ കുടിപ്പിച്ച്‌ കൊലപ്പെടുത്തി. സ്‌ത്രീധനത്തിന്റെ പേരിൽ ഉണ്ടായ പീഡനത്തെ തുടർന്നായിരുന്നു കൊല. ലക്‌ന‍ൗവിലെ അംരോഹ ജില്ലയിൽ കലഗേഡയിൽ ആയിരുന്നു സംഭവം. ഗുൽഫിസ (23)യാണ്‌ ഭർത്താവിന്റെ പീഡനത്തെ തുടർന്ന് മരിച്ചത്‌.

സ്‌ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ വീട്ടുകാർ പെൺകുട്ടിയെ നിർബന്ധിച്ച്‌ ആസിഡ്‌ കുടിപ്പിക്കുകയായിരുന്നു. ആഗസ്റ്റ് 11നായിരുന്നു യുവതിക്ക് ആസിഡ്‌ നൽകിയത്‌. തുടർന്ന്‌ അതീവ ഗുരുതരാവസ്ഥയിലായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്‌ച മരിക്കുകയായിരുന്നു. 10 ലക്ഷവും കാറും സ്‌ത്രീധനമായി വേണമെന്ന്‌ ആവശ്യപ്പെട്ട്‌ ഭർത്താവിന്റെ വീട്ടുക്കാർ യുവതിയെ നിരന്തരമായി പീഡിപ്പിച്ചുവെന്നാണ്‌ പുറത്ത് വരുന്ന വിവരം. യുവതിയുടെ വിവാഹം ഒരു വർഷം മുൻപായിരുന്നു.

Also read: ഒഡിഷയിൽ പ്രായപൂർത്തിയാകാത്ത ഏഴോളം പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയ അധ്യാപകൻ ഒളിവിൽ

സംഭവത്തിൽ യുവതിയുടെ ഭർത്താവായ പർവേസ്‌ അടക്കം ഏഴുപേർക്കെതിരെ പൊലീസ്‌ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോസ്‌റ്റുമോർട്ടം റിപ്പോർട്ട്‌ ലഭിച്ചശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക്‌ കടക്കുമെന്ന്‌ പൊലീസ്‌ അറിയിച്ചു. അതേസമയം കഴിഞ്ഞ ആഴ്‌ച ഗ്രേറ്റർ നോയിഡയിൽ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ്‌ യുവതിയെ തീകൊളുത്തി കൊന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News