
ഒരു പ്രാവശ്യം മോഷണം നടത്തി മുങ്ങിയ നാഗാലാൻ്റുകാരനായ കള്ളനെ രണ്ടാമതെത്തിയപ്പോൾ കൈയോടെ പിടികൂടി അതിഥി തൊഴിലാളികാളായ സഹോദരങ്ങൾ പൊലീസിൽ ഏൽപ്പിച്ചു. നാഗാലാൻഡ് സ്വദേശി യെപ്റ്റോ ജിമോ(28)യെയാണ് ഒഡീഷ സ്വദേശികളായ സഹോദരങ്ങൾ പിടികൂടിയത്.
കൊച്ചി കടവന്തറയിലെ കാർ വാഷിംഗ് സ്ഥാപനത്തിലാണ് ഇവർ ജോലി ചെയ്യുന്നത്. നവംബർ 20 ന് രാത്രിയാണ് സ്ഥാപനത്തിൽ നിന്നും മൂന്ന് മൊബൈൽ ഫോണുകൾ യെപ്റ്റോ ജിമോ മോഷ്ടിച്ചത്. സിസിടിവി പരിശോധിച്ച് കടയുടമ കള്ളന്റെ ചിത്രം സമീപത്തെ കടകളിലുമെല്ലാം നൽകിയുരുന്നു. നാളുകൾക്ക് ശേഷം, പിടിക്കപ്പെടാത്തതോടെ കള്ളൻ വീണ്ടുമെത്തി. കഴിഞ്ഞ ദിസവം രാത്രി 2 മണിയോടെയാണ് ഇയാളെത്തിയത്. കാർ വാഷിംഗ് സ്ഥാപനത്തിന് സമീപമുള്ള ഹോട്ടൽ ജീവനക്കാരൻ കള്ളനെ തിരിച്ചറിയുകയും സഹോരങ്ങളായ അതിഥി തൊഴിലാളികളെ അറിയിക്കുകയും ചെയ്തു. ഉടനെ ഇവരെത്തി ഇയാളെ കീഴ്പ്പെടുത്തുകയും പിടികൂടുകയും ചെയ്തു. പിന്നാലെ പൊലീസിൽ വിവരമറിയിക്കുയും പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
നാളുകളായി ജില്ലയിൽ തുടരുന്ന ഇയാൾ, പകൽ സമയങ്ങളിൽ വിവധ ലോഡ്ജുകളിൽ മുറിയെടുത്ത് ഉറങ്ങും രാത്രിയാകുമ്പോൾ പുറത്തിറങ്ങുകയും മോഷണം നടത്തുകയും ചെയ്യും. എന്നാൽ നാളിതുവരെയായും പിടിക്കപ്പെട്ടില്ല. ഇയാൾ താമസിക്കുന്ന രവി പുരത്തെ ലോഡ്ജിൽ നടത്തിയ പരിശോധനയിൽ ഏഴ് മൊബൈൽ ഫോണുകൾ കൂടി കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇയാൾ മയക്കുമരുന്നുകൾക്ക് അടിമകൂടിയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


