
തിരുവനന്തപുരം വർക്കലയിൽ എംഡിഎം എയുമായി യുവാവ് പിടയിൽ. ഡാൻസാഫ് സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. വർക്കല പനയറ തച്ചോട് സ്വദേശി നിതിൻ ദാസിനെ ആണ് ഡാൻസാഫിൻ്റെ പിടിയിലായത്.6 ഗ്രാം MDMA ആണ് ഇയാളിൽ നിന്നും പിടികൂടിയത്. ചില്ലറ വിൽപ്പനയ്ക്കായി എംഡിഎംഎ എത്തിക്കുന്നതിനിടയിലാണ് ഇയാൾ ഡാൻസാഫിൻ്റെ പിടിയിലായത്.
കഴിഞ്ഞ നാളുകളായി കേരളത്തിൽ ഡാൻസാഫ് സംഘത്തിൻ്റേയും പൊലീസിൻ്റെയും എക്സൈസിൻ്റേയും നേതൃത്വത്തിൽ പരിശോധനകൾ നടന്നു വരികായാണ്. നിരവധി പേരാണ് ഇതിനോടകം മയക്കുമരുന്നും മാരക ലഹരി വസ്തുക്കള്ളളുമായി പിടിയലായത്.
Also read; തെലങ്കാനയിൽ മിശ്രവിവാഹം എതിർത്ത മാതാപിതാക്കളെ കൊലപ്പെടുത്തി നഴ്സ്
ഒരാഴ്ചയ്ക്ക് മുന്നെ തിരുവനന്തപുരം പേട്ടയിൽ നിന്ന് വൻ എംഡിഎംഎ വേട്ട പൊലീസ് നടത്തിയിരുന്നു. ബെഗംളൂരുവിൽ നിന്ന് വിൽപ്പനയ്ക്കായി എത്തിച്ച 150 ഗ്രാം എംഡി എം എ യാണ് പിടികൂടിയത്. എക്സൈസ് നാർക്കോട്ടിക് സ്കോഡാണ് എംഡിഎംഎ പിടികൂടിയത്. നന്ദു, നന്ദ ഹരിയും എന്നിവരെയാണ് എംഡഎംഎ യുമായി എക്സൈസ് നർക്കോട്ടിക് സ്ക്വാഡി പിടികൂടിയിരുന്നത്. ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുക ആയിരുന്നു പിടിയിലായ പ്രതികളായ നന്ദു, നന്ദ ഹരി എന്നിവർ. ഏകദേശം 80 ലക്ഷത്തോളം വിലവരുന്ന എംഡിഎം യെയാണ് പിടികൂടിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

