
ഛത്തീസ്ഗഡ് ബിലാസ്പൂരിൽ നമ്പര്‍ ബ്ലോക്ക് ചെയ്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ കാമുകി കാമുകനെ കുത്തിക്കൊലപ്പെടുത്തി. കാംത പ്രസാദ് സൂര്യവംശിയെ (25) ആണ് തര്‍ക്കത്തിനൊടുവില്‍ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ റോഷ്നി സൂര്യവംശിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഒരു ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്ന സൂര്യവംശി, ആറ് മാസം മുൻപാണ് ഇൻസ്റ്റാഗ്രാമിലൂടെ 22 കാരിയായ റോഷ്‌നി സൂര്യവംശിയെ കണ്ടുമുട്ടിയത്. പിന്നീട് ആ ബന്ധം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.
ALSO READ: ഓൺലൈൻ ഗെയിമിനോടുള്ള അമിതാസക്തി; ഉത്തർപ്രദേശിൽ മൂന്ന് സഹോദരിമാർ ജീവനൊടുക്കി
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നുവെന്ന് പൊലീസ് പറയുന്നു. റോഷ്നിയുമായുള്ള ആശയവിനിമയം പൂര്‍ണമായും പ്രസാദ് സൂര്യവംശി നിര്‍ത്തുകയും നമ്പര്‍ ബ്ലോക്കും ചെയ്തിരുന്നു. പിന്നാലെ പ്രശ്നം ഗുരുതരമാകുകയായിരുന്നു. മറ്റൊരു സ്ത്രീയുമായി കാംത, ബന്ധം തുടങ്ങിയെന്ന് സംശയിച്ച റോഷ്നി പിന്നീട് കാംതയുടെ വീട്ടിലേക്ക് കൊല്ലണമെന്ന ഉദ്ദേശത്തോടെ കത്തിയുമായി പോകുകയായിരുന്നു.
കാംത വാതിൽ തുറന്നയുടനെ തന്നെ അയാളുടെ മൊബൈൽ ഫോൺ ആവശ്യപ്പെടുകയും ചെയ്തു. നല്‍കാൻ വിസമ്മതിച്ചതിന് പിന്നാലെ തർക്കമുണ്ടായെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് റോഷ്‌നി നെഞ്ചിൽ കുത്തുകയായിരുന്നു. കാംതയുടെ മുറിയില്‍ താമസിക്കുന്ന സുഹൃത്ത് ശബ്ദം കേട്ട് എത്തിയെങ്കിലും രക്തം വാർന്ന് നിലത്ത് കിടക്കുന്നതാണ് കണ്ടത്. കാംതയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

