
കണ്ണൂരില്‍ ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കണ്ണൂര്‍ മാടായിപ്പാറയില്‍ ആണ് സംഭവം. ചെറുതാഴം പിരക്കാം തടത്തില്‍ താമസിക്കുന്ന കൊറ്റയിലെ പുരയില്‍ വീട്ടില്‍ കെ പി അഫിദി( 21 )യാണ് പിടിയിലായത്.
പ്രതി നിരവധി ലഹരി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും എക്‌സൈസ് അറിയിച്ചു. എക്‌സൈസ് കമീഷണര്‍ സ്‌ക്വാഡ് നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാപ്പിനിശേരി എക്‌സൈസ് സംഘം മാടായി പാറയിലെത്തി പ്രതിയെ പിടികൂടിയത്.
Also Read : വിവാഹ വാഗ്ദാനം നല്‍കി പീഡനം; മലപ്പുറത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
.അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് എം പി സര്‍വജ്ഞന്‍, പ്രിവന്റിവ് ഓഫീസര്‍ ഗ്രേഡ് സി പങ്കജാഷന്‍, വി പി ശ്രീകുമാര്‍, എക്‌സൈസ് കമീഷണര്‍ സ്‌ക്വാഡ് അംഗം പി പി രജിരാഗ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ കെ രമിത്ത്, കെ അമല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പാപ്പിനിശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ വൈ ജസിറലിയും സംഘവും പിടികൂടിയത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് പരിശോധന ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഇതിനിടയിലാണ് പ്രതി പിടിയിലായത്.
പയ്യന്നൂര്‍, പി ലത്തറ, പരിയാരം, പഴയങ്ങാടി, കുഞ്ഞിമംഗലം എന്നീ സ്ഥലങ്ങളിലെ സ്‌കൂള്‍ കോളേജ് വിദ്യര്‍ഥികള്‍ക്ക് ഉള്‍പ്പടെ ലഹരി വസ്തുക്കള്‍ എത്തിക്കുന്ന പ്രധാനിയായ ഇയാള്‍ ഏറെ നാളായി എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

