കൊച്ചിയിൽ 105 ഗ്രാം എം ഡി എം എ യുമായി യുവാവ് പിടിയിൽ

mdma arrest kochi

105 ഗ്രാം എം ഡി എം എ യുമായി കൊച്ചിയിൽ യുവാവ് പിടിയിൽ. തൃശൂർ ചാവക്കാട് സ്വദേശി നിധിനെയാണ് കൊച്ചി ഡാൻസാഫ് സംഘം പിടികൂടിയത്. ദേശീയ പാതയിൽ ചേരാനല്ലൂരിന് സമീപം ലഹരി വില്പനയ്ക്ക് ശ്രമിക്കവെയാണ് ഇയാൾ പിടിയിലായത്.

Also read: ആറ്റിങ്ങൽ ഗ്രീൻ ലൈൻ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി പിടിയിൽ

അതിനിടെ, കോഴിക്കോട് നഗരത്തില്‍ വീണ്ടും വൻ ലഹരി വേട്ട. 40 ഗ്രാം എം ഡി എം എയുമായി മൂന്ന് യുവാക്കള്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായി. കോഴിക്കോട് അടിവാരം സ്വദേശി സാബിത്ത് ടി ആര്‍, ഈങ്ങാപുഴ സ്വദേശി ജാസില്‍ സലിം, മലപ്പുറം സ്വദേശി സതീദ് എന്നിവരാണ് ഡാൻസാഫ് സംഘം പിടികൂടിയത്. ഡാന്‍സാഫ് സംഘവും മെഡിക്കല്‍ കോളേജ് പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

A youth was arrested in Kochi with 105 grams of MDMA. The Kochi DANSAF team arrested Nithi, a native of Chavakkad, Thrissur.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News