മോൻസൻ മാവുങ്കൽ കേസ്, കെ സുധാകരനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

പുരാവസ്തു തട്ടിപ്പുകാരനായ മോൻസൻ മാവുങ്കലിനെതിരായ കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ  ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഈ മാസം 14 ന് ക്രൈംബ്രാഞ്ച് കളമശ്ശേരി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി.

സിആര്‍പിസി  41 A പ്രകാരമാണ് നോട്ടീസ്. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് ഈ വകുപ്പില്‍ നോട്ടീസ് നല്‍കുന്നത്.

പുരാവസ്തു തട്ടിപ്പുകാരനായ മോൻസൻ മാവുങ്കലിനെതിരായ കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ  ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഈ മാസം 14 ന് ക്രൈംബ്രാഞ്ച് കളമശ്ശേരി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി.

സിആര്‍പിസി  41 A പ്രകാരമാണ് നോട്ടീസ്. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് ഈ വകുപ്പില്‍ നോട്ടീസ് നല്‍കുന്നത്.

അതേസമയം മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്ന് കെ സുധാകരനെ ഒഴിവാക്കുന്നതിനായി സഹായിയുടെ ഇടപെടലുണ്ടായിരുന്നതായി നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ALSO READ: ‘മോദി ജി താലി’: മോദിയുടെ പേരില്‍ വിഭവമൊരുക്കി ന്യൂജേഴ്‌സിയിലെ റെസ്‌റ്റോറന്‍റ്

കേസിലെ പരാതിക്കാരെയും മോന്‍സനെതിരായ പോക്സോകേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെയും സ്വാധീനിക്കാന്‍ സുധാകരന്‍റെ സഹായി എബിന്‍ ഏബ്രഹാം ശ്രമിക്കുന്ന ദൃശ്യങ്ങളും ശബ്ദരേഖയും കൈരളി ന്യൂസ് പുറത്തു വിട്ടിരുന്നു.

കോണ്‍ഗ്രസ്സ് പ്രാദേശിക നേതാവായ എബിന്‍ എബ്രഹാമാണ് സുധാകരനെ വിവാദങ്ങളില്‍ നിന്ന് കര കയറ്റാല്‍ ശ്രമം നടത്തിയത്. മോന്‍സനെതിരായ പരാതിക്കാര്‍ തങ്ങുന്ന കൊച്ചിയിലെ ഹോട്ടലിലെത്തി പരാതിക്കാരുമായി കെ.സുധാകരനുവേണ്ടി എബിന്‍ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ കൈരളി വാര്‍ത്താ സംഘത്തിന്റെ ക്യാമറയില്‍ പതിഞ്ഞിരുന്നു.

മോന്‍സനുമായി ബന്ധപ്പെടുത്തി ഉയര്‍ന്നുവരുന്ന ആരോപണങ്ങളില്‍ നിന്ന് സുധാകരനെ രക്ഷപ്പെടുത്തുകയായിരുന്നു കൂടിക്കാഴ്ച്ചയുടെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് സന്ധിസംഭാഷണം നടന്നതായി പരാതിക്കാരന്‍ ഷമീറും സ്ഥിരീകരിച്ചു. മോന്‍സനെതിരായ പോക്സോ കേസ് അന്വേഷിയ്ക്കുന്ന പോലീസുദ്യോഗസ്ഥനെ സ്വാധീനിക്കാന്‍ എബിന്‍ എബ്രഹാം ശ്രമിച്ചതിന്റെ തെളിവുകളും പുറത്തുവന്നു.

അന്വേഷണ ഉദ്യോഗസ്ഥനുമായി അടുപ്പം പുലര്‍ത്തുന്ന മറ്റൊരു പോലീസുദ്യോഗസ്ഥനുമായി എബിന്‍ സംസാരിയ്ക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.

ALSO READ: ആധാർ പുതുക്കാൻ ഇനി രണ്ട് ദിവസം മാത്രം, വീട്ടിലിരുന്നും അപ്ഡേറ്റ് ചെയ്യാം

രണ്ടരവര്‍ഷത്തോളം മോന്‍സന്റെ ജീവനക്കാരനായിരുന്ന എബിനായിരുന്നു കെ.സുധാകരന്‍റെ എറണാകുളം ജില്ലയിലെ പരിപാടികളുടെ ഏകോപന ചുമതല. ഡോക്ടറാണെന്ന് പറഞ്ഞ് കബളിപ്പിച്ച് വ്യാജ ചികിത്സ നടത്തിയ സംഭവത്തില്‍ മോന്‍സനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നായിരുന്നു സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News