ഡോക്ടറാകാൻ അച്ഛൻ പറഞ്ഞു, സഹോദരിയെ സാക്ഷിയാക്കി അച്ഛനെ കൊന്ന് കഷ്ണങ്ങളാക്കി മകൻ; ക്രൂര കൊലപാതകം ലഖ്‌നൗവിൽ

LUCKNOW CRIME NEWS

ലഖ്‌നൗവിൽ കരിയറിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് 21-കാരൻ അച്ഛനെ വെടിവെച്ച് കൊന്ന ശേഷം മൃതദേഹം വെട്ടിമുറിച്ചു. ലഖ്‌നൗവിലെ ആഷിയാന പ്രദേശത്താണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. മൻവേന്ദ്ര സിംഗ് (49) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അക്ഷത് പ്രതാപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

മകൻ മെഡിക്കൽ മേഖലയിൽ ഉപരിപഠനം നടത്തണമെന്നും മത്സര പരീക്ഷകൾ എഴുതണമെന്നും മൻവേന്ദ്ര സിംഗ് ആഗ്രഹിച്ചിരുന്നു. എന്നാൽ അക്ഷതിന് ഇതിൽ താല്പര്യമില്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങൾ നിലനിന്നിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരം 4:30-ഓടെ ഉണ്ടായ തർക്കത്തിനൊടുവിൽ അക്ഷത് പിതാവിനെ റൈഫിൾ ഉപയോഗിച്ച് വെടിവെച്ചു കൊല്ലുകയായിരുന്നു. തുടർന്ന് മൃതദേഹം വീടിന്റെ മൂന്നാം നിലയിൽ നിന്ന് താഴത്തെ നിലയിലേക്ക് കൊണ്ടുപോയി കഷ്ണങ്ങളാക്കി മുറിക്കാൻ തുടങ്ങി. ഈ ക്രൂരകൃത്യം ചെയ്യുന്നതിനിടയിൽ അക്ഷതിന്റെ സഹോദരി ഇത് കാണാനിടയായി. എന്നാൽ സഹോദരിയെ ഭീഷണിപ്പെടുത്തി വായടപ്പിച്ച അക്ഷത്, സഹോദരിയുടെ മുന്നിൽ വെച്ചുതന്നെ മൃതദേഹം വെട്ടിമുറിക്കുന്നത് തുടർന്നു. മൃതദേഹത്തിന്റെ ചില ഭാഗങ്ങൾ പ്ലാസ്റ്റിക് കവറുകളിലാക്കി സദാരുണ എന്ന സ്ഥലത്തിന് സമീപം ഉപേക്ഷിച്ചു. ബാക്കി ഭാഗങ്ങൾ, ഉടൽ ഉൾപ്പെടെ, വീടിനുള്ളിലെ നീല നിറത്തിലുള്ള ഒരു ഡ്രമ്മിനുള്ളിൽ ഒളിപ്പിച്ച നിലയിൽ പോലീസ് കണ്ടെത്തി.

ALSO READ: റാഞ്ചിയിൽ എയർ ആംബുലൻസ് തകർന്നു വീണു: രോഗിയും ഡോക്ടറുമടക്കം വിമാനത്തിലുണ്ടായിരുന്ന 7 പേരും മരിച്ചു

മൻവേന്ദ്ര സിംഗിനെ കാണാനില്ലെന്ന പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ചോദ്യം ചെയ്യലിൽ അക്ഷത് കുറ്റം സമ്മതിച്ചു. നിലവിൽ പ്രതി പോലീസ് കസ്റ്റഡിയിലാണ്. തെളിവുകൾ ശേഖരിക്കാൻ ഫോറൻസിക് സംഘത്തെ സ്ഥലത്തെത്തിച്ചിട്ടുണ്ടെന്നും നിയമനടപടികൾ പുരോഗമിക്കുകയാണെന്നും ലഖ്‌നൗവിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വിക്രാന്ത് വീർ അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News