
തൃശൂർ ആമ്പല്ലൂരിൽ കാർ യാത്രക്കാരനെ സ്വകാര്യ ബസ് ഡ്രൈവർ മർദ്ദിച്ചതായി പരാതി. ഇന്ന് ഉച്ചയോടെ ആമ്പല്ലൂർ സെന്ററിൽ ആയിരുന്നു സംഭവം. തൃശ്ശൂരിൽ നിന്നും പാലപ്പിള്ളിക്ക് പോയിരുന്ന സ്വകാര്യ ബസിലെ ഡ്രൈവർ അതേ ദിശയിൽ പോയിരുന്ന കാർ യാത്രക്കാനെയാണ് ആക്രമിച്ചത്. റോഡിലെ തർക്കമാണ് മർദ്ദനത്തിലെത്തിച്ചത്.
ആമ്പല്ലൂർ സെന്ററിൽ സൈക്കിൾ യാത്രക്കാരൻ റോഡ് ക്രോസ് ചെയ്തതിന് തുടർന്ന് കാർ നിർത്തിക്കൊടുക്കുകയായിരുന്നു. എന്നാൽ പിറകെയെത്തിയ ബസ് കാറിന് പിന്നിൽ ഇടിച്ചു. ഇതാണ് മർദ്ദനത്തിന് കാരണമായത്. വിഷയത്തിൽ പ്രകോപിതനായാണ് കാർ യാത്രക്കാരനെ ബസ് ഡ്രൈവർ മർദ്ദിച്ചത്.
Also read; കാസർഗോഡ് കന്തക്കാട് തട്ടിക്കൊണ്ടു പോയ യുവാവിനെ മണിക്കൂറുകൾക്കകം കണ്ടെത്തി
മർദ്ദനത്തിൽ പുതുക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അമിത വേഗതിയിലെത്തിയ ബസാണ് കാറിൽ ഇടിച്ചത്. ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ കാർ റോഡിൽ നിർത്തിയത് സമയം നഷ്ടമാകുന്നതിന് കാരണമായതാണ് മർദ്ദനത്തിനിടയാക്കിയതെന്നും പറയുന്നു. പൊലീസ് വശദാംശങ്ങൾ ശേഖരിക്കുകയും കേസുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടു പോവുകയുമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

