
മുഖ്യമന്ത്രിയുടെ വി ഐ പി സെക്യൂരിറ്റി വിഭാഗത്തിൽ ക്രിമിനൽ കേസ് പ്രതിയും. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ ഗ്രേഡ് എസ് ഐ എം.റോജിമോനാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിൽ നിയമനം നൽകിയിരിക്കുന്നത്. ആഭ്യന്തര വകുപ്പ് ഇറക്കിയ എ എസ് ഐ പ്രമോഷനുള്ള പ്രൊവിഷണൽ ലിസ്റ്റിൽ പോലും ഇയാൾ പ്രതിയായ ക്രെൈം കേസ് നമ്പർ ഉൾപ്പെടെ റിമാർക്സ് ആയി സൂചിപ്പിച്ചിട്ടുണ്ട്.
പ്രസ്തുത ഉദ്യോഗസ്ഥനെ ക്രിമിനൽ കേസിൽ പ്രതിയാണെന്ന വിവരം മറച്ച് വച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ പോസ്റ്റ് ചെയ്യാൻ ചരട് വലിച്ചത് ആഭ്യന്തര വകുപ്പിനുള്ളിൽ പിടിമുറക്കിയ യു ഡി എഫ് അനുകൂല പൊലീസ് നേതാവ് ആണെന്നാണ് ആക്ഷേപം.
Also read: മുഖ്യമന്ത്രി വിഡി സതീശൻ ഓന്തിനെ പോലെ നിറം മാറുന്നു എന്ന് എം.വി. ജയരാജൻ
ഈ നേതാവിന്റെ ഇടപെടലിൽ കോൺഗ്രസ് നേതൃത്വത്തിനുള്ളിൽ തന്നെ എതിർപ്പുകളുണ്ട്. ഗൺമാന്മാരായി നേരത്തെ ആർ എസ് എസ് കാരെ പോസ്റ്റ് ചെയ്യിപ്പിച്ചതിലും ഈ വ്യക്തിയുടെ താൽപര്യമാണ് എന്ന ആരോപണവും ശക്തമാണ്. ഇതിനിടയാണ് വി ഐ പി സുരക്ഷാ വിഭാഗത്തിലും ക്രിമിനൽ കേസ് പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

