താരസംഘടനയായ ‘അമ്മ’യിൽ പ്രതിസന്ധി; ശ്വേതാ മേനോൻ ഔദ്യോഗികമായി രാജി തന്നിട്ടില്ലെന്ന് രമേഷ് പിഷാരടി

താരസംഘടനയായ അമ്മയിൽ പ്രതിസന്ധി തുടരുന്നു. ശ്വേതാ മേനോൻ ഔദ്യോഗികമായി രാജി തന്നിട്ടില്ലെന്ന് രമേഷ് പിഷാരടി പറഞ്ഞു. രാജി പ്രഖ്യാപിച്ചവർ അതിനെ കുറിച്ച് വിശദീകരിക്കണെന്നും പിഷാരടി പറയുന്നു.

ജനറൽ ബോഡിയുടേതാണ് അന്തിമ തീരുമാനമെന്നും അഡ്ഹോക്ക് സമിതി എന്ന് ബൈലോയിൽ പറയേണ്ടതില്ലെന്നും പിഷാരടി കൂട്ടിച്ചേർത്തു. പ്രസിഡൻ്റും കൂട്ടരും രാജി പ്രഖ്യാപിച്ചപ്പോൾ ജനറൽ ബോഡിയാണ് തങ്ങളെ ചുമതല ഏൽപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രസിഡൻറ് സ്ഥാനവും സംഘടനാ അംഗത്വവും രാജിവച്ചു എന്നാണ് ശ്വേതാ മേനോൻ ജനറൽബോഡി യോഗത്തിൽ പറഞ്ഞതെന്ന് കെ ബി ഗണേഷ് കുമാർ പറഞ്ഞു. പൊതുഹമൂഹത്തെ ഉൾപ്പെടെ ശ്വേതയും കൂട്ടരും പറ്റിച്ചുവെന്ന് ഗണേഷ് കുമാർ ആരോപിച്ചു. കോടതിയിൽ പോയാൽ അപ്പോൾ കാണാമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News