ഒരു കപ്പ് റവയുണ്ടോ ? മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം ഈ അടിപൊളി ഈവനിംഗ് സ്നാക്ക്

rava ribbon

കുട്ടികൾ സ്കൂൾ വിട്ട് വരുമ്പോൾ ഒരേ സ്നാക്സ് കൊടുത്ത് മടുത്തോ ?  എന്നാൽ റവ ഉപയോഗിച്ച് വളരെ ലളിതമായി തയ്യാറാക്കാവുന്നതും എന്നാൽ ഏറെ രുചികരവുമായ ഒരു പലഹാരം പരിചയപ്പെടുത്തിയാലോ ? റവ റിബൺസ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ സ്നാക്ക് എങ്ങനെയുണ്ടാക്കാം എന്ന് നോക്കിയാലോ ?

അവശ്യ ചേരുവകൾ

റവ (വറുത്തത്) – 1 കപ്പ് (250 ml)
അരിപ്പൊടി (വറുത്തത്) – 2 കപ്പ്
വെള്ളം – രണ്ടര കപ്പ്
സൺഫ്ലവർ ഓയിൽ – 30 ml
ഉപ്പ് – ആവശ്യത്തിന്
കായപ്പൊടി – അര സ്പൂൺ
കാശ്മീരി മുളകുപൊടി – 2 ടേബിൾ സ്പൂൺ
സാധാരണ മുളകുപൊടി – അര സ്പൂൺ

ALSO READ: കപ്പലണ്ടി എന്തുകൊണ്ടാണ് ഉണങ്ങിപ്പോകുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു കടായിയിൽ രണ്ടര കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് ഓയിലും ആവശ്യത്തിന് ഉപ്പും ചേർക്കുക. വെള്ളം നന്നായി തിളച്ചു വരുമ്പോൾ ഒരു കപ്പ് വറുത്ത റവ ചേർത്ത് കട്ട പിടിക്കാതെ നന്നായി ഇളക്കി വേവിച്ചെടുക്കുക. റവ വെന്ത് കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യുക. ഇതിലേക്ക് രണ്ട് കപ്പ് അരിപ്പൊടി, അര സ്പൂൺ കായപ്പൊടി, കാശ്മീരി മുളകുപൊടി, എരിവിനായി കുറച്ച് സാധാരണ മുളകുപൊടി എന്നിവ ചേർക്കുക. മാവ് ചൂടോടുകൂടി തന്നെ കുഴച്ചെടുക്കണം. കൈ ഇടയ്ക്കിടെ വെള്ളത്തിൽ മുക്കി നന്നായി കുഴച്ചാൽ മാവ് നല്ല സ്മൂത്ത് ആയി കിട്ടും. കുഴച്ചെടുത്ത മാവ് ചെറിയ റോളുകളാക്കി മാറ്റുക. സേവനാഴിയിൽ വലിപ്പമുള്ള ഹോളുള്ള അച്ച് ഇട്ടശേഷം മാവ് അതിൽ നിറയ്ക്കുക. ഒരു സ്റ്റീൽ പ്ലേറ്റിന്റെ പുറകിൽ എണ്ണ തടവി അതിലേക്ക് മീഡിയം വലിപ്പത്തിൽ മാവ് പിഴിഞ്ഞെടുക്കുക. ചൂടായ എണ്ണയിൽ മീഡിയം ഫ്ലെയിമിൽ ഇട്ട് രണ്ട് വശവും തിരിച്ചും മറിച്ചും ഇട്ട് വറുത്തെടുക്കുക.

ഈ പലഹാരം ഒട്ടും തന്നെ എണ്ണ കുടിക്കില്ല എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിച്ചാൽ ഒന്ന് രണ്ട് ആഴ്ച വരെ ഇത് നല്ല ക്രിസ്പി ആയി തന്നെ ഇരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News