എണ്ണ അധികം പിടിക്കാത്ത ക്രിസ്പി പൂരി വേണോ? മാവില്‍ കുറച്ച് റവ ഇങ്ങനെ ചേര്‍ത്ത് നോക്കൂ

എണ്ണ അധികം പിടിക്കാത്ത ക്രിസ്പി പൂരിയാണ് എല്ലാവര്‍ക്കും ഇഷ്ടം. എന്നാല്‍ നമ്മള്‍ പല്ലപോഴും പൂരി ഉണ്ടാക്കുമ്പോള്‍ അങ്ങനെ കിട്ടാറില്ല എന്നതാണ് സത്യാവസ്ഥ. ഇനി അതോര്‍ത്ത് നിങ്ങളാരും ടെന്‍ഷനടിക്കേണ്ട.

ക്രിസ്പി പൂരി ലഭിക്കാന്‍ ഗോതമ്പ് മാവ് കുഴയ്ക്കുമ്പോള്‍ അതില്‍ ഒരു സ്പൂണ്‍ റവയോ കുറച്ചു അരിമാവോ ചേര്‍ക്കുക. നല്ല കിടിലന്‍ രുചിയില്‍ ക്രിസ്പി പൂരി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍

ഗോതമ്പ് – 1/2 കിലോഗ്രാം

എണ്ണ – 1 ലിറ്റര്‍

വെള്ളം – 2 ഗ്ലാസ്

ഉപ്പ് – 1 സ്പൂണ്‍

റവ – കുറച്ച്

തയാറാക്കുന്ന വിധം

2 ഗ്ലാസ് വെള്ളത്തില്‍ ആവശ്യത്തിന് ഉപ്പ് കലക്കി വയ്ക്കുക. ഗോതമ്പ് മാവിലേക്കു ഈ വെള്ളം കുറേശ്ശെ ഒഴിക്കുക. ഒപ്പം ഓയിലും ഒഴിച്ച് നല്ല മൃദുവായി കുഴച്ച് എടുക്കാം. അതിലേക്ക് കുറച്ച് റവ കൂടി ചേര്‍ക്കുക.

കുഴച്ച മാവില്‍ നിന്നും ചെറിയ ഉരുളകളാക്കി മാവ് എടുക്കുക. ചപ്പാത്തി പലകയില്‍ വച്ചു പരത്തി എടുക്കാം.

ചീന ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ പരത്തി വച്ചിട്ടുള്ള മാവ് ഓരോന്നായി ഇട്ടു വറുത്തു കോരാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News