ക്രിസ്പി പൊട്ടറ്റോ ചിപ്‌സ് ഇനി സിംപിളായി വീട്ടിലുണ്ടാക്കാം

ക്രിസ്പി പൊട്ടറ്റോ ചിപ്‌സ് ഇനി സിംപിളായി വീട്ടിലുണ്ടാക്കാം. ബേക്കറികളില്‍ കിട്ടുന്ന അതേ രുചിയില്‍ നല്ല ക്രിസ്പി പൊട്ടറ്റോ ചിപ്‌സ് വീട്ടില്‍ സിംപിളായി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ആവശ്യമുള്ള സാധനങ്ങള്‍

ഉരുളക്കിഴങ്ങ് – 3

തണുത്ത വെള്ളം – 4 കപ്പ്

കശ്മീരി മുളകുപൊടി – 1 ടീസ്പൂണ്‍

ഉപ്പ് – അര ടീസ്പൂണ്‍

എണ്ണ – ആവശ്യത്തിന്

Also Read : ഉത്സവപ്പറമ്പുകളില്‍ കിട്ടുന്ന കോല്‍ഐസ് ഇനി സിംപിളായി വീട്ടിലുണ്ടാക്കാം

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങിലെ തൊലി നീക്കം ചെയ്ത് വട്ടത്തില്‍ കനംകുറച്ച് അരിയുക.

ഇനി ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ വലിയൊരു പാത്രത്തിലേക്ക് മാറ്റി തണുത്ത വെള്ളം ചേര്‍ക്കുക.

അതില്‍ നന്നായി കഴുകി ടവല്‍ കൊണ്ട് നനവ് ഒപ്പിയെടുക്കാം.

ഇനി തിളച്ച എണ്ണയിലേക്ക് ഉരുളക്കിഴങ്ങ് ഇട്ട് വറുക്കാം.

മിതമായ തീയില്‍ ഇളക്കി വറുത്തെടുക്കുക.

ക്രിസ്പിയായി വരുമ്പോള്‍ വാങ്ങിവെച്ച് മുളകുപൊടിയും ഉപ്പും ചേര്‍ത്ത് മിക്‌സ് ചെയ്യുക.

മസാല എല്ലായിടത്തും ആവാന്‍ ശ്രദ്ധിക്കണം.

വായു കടക്കാത്ത പാത്രത്തില്‍ അടച്ച് വെച്ച് സൂക്ഷിക്കുക

Also Read : ഇന്ന് ഒരു വെറൈറ്റി മസാല ദോശ ഉണ്ടാക്കിയാലോ? ഇതാ ഒരു കിടിലന്‍ റെസിപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News