‘വികാരാവേശത്തിൽ തീരുമാനങ്ങൾ എടുക്കില്ല’; ത​ന്റെ മുൻ​ഗണന ദേശീയ ടീമിനെ സഹായിക്കുന്നതിൽ, സഹോദരിയെ തള്ളി റൊണാൾഡോ

ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്ന സഹോദരിയുടെ വാക്കുകൾ തള്ളി താരം. ക്രൊയേഷ്യയ്‌ക്കെതിരായ മത്സരം ജയിച്ചതിനു പിന്നാലെയാണ് സഹോദരി കാറ്റിയ അവെയ്റോയുടെ വാക്കുകൾ റൊണാൾഡോ തള്ളിയത്. 2026 ലെ ലോകകപ്പിന് ശേഷം റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്നായിരുന്നു കാറ്റിയ ക്രൊയേഷ്യക്കെതിരെ റൗണ്ട് ഓഫ് 32 മത്സരത്തിന് ഇറങ്ങുന്നതിന് മുമ്പ് പറഞ്ഞിരുന്നത്.

എന്നാൽ, വികാരാവേശത്തിൽ ഇത്തരം തീരുമാനങ്ങൾ എടുക്കാനില്ലെന്നായിരുന്നു റൊണാൾഡോയുടെ പ്രതികരണം. ഇപ്പോൾ ത​ന്റെ ശ്രദ്ധ ദേശീയ ടീമിനെ സഹായിക്കുന്നതിലാണെന്നും താരം കൂട്ടിച്ചേർത്തു.

Also Read: ഇത് അദ്ദേഹത്തിന്റെ ‘ലാസ്റ്റ് ഡാൻസ്’, ഈ ലോകകപ്പോടെ ക്രിസ്റ്റ്യാനോ വിരമിക്കും: വെളിപ്പെടുത്തലുമായി സഹോദരി

ഈ വിഷയത്തിൽ ടൂർണമെ​ന്റിലെ ജയപരാജയങ്ങൾക്ക് ശേഷം കുടുംബവുമായി ആലോചിച്ചാണ് തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ കളി ആസ്വദിക്കുന്നതിനാണ് താൻ മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്രൊയേഷ്യക്കെതിരെയുള്ള മത്സരത്തിൽ പോർച്ചു​ഗൽ 2-1 നാണ് വിജയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News