“നിങ്ങൾ നേടിയ ആ മൂന്ന് ഗോളുകളിൽ അത്ഭുതം തോന്നുന്നു”; കാഴ്ച പരിമിതിയുള്ള കുട്ടി ആരാധികയെ ചേർത്ത് പിടിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ലോകം മുഴുവനും ആരാധകരുള്ള സ്പോർട്സ് താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റൊണാൾഡോയ്ക്ക് മൈതാനത്തിനകത്ത് മാത്രമല്ല പുറത്തും ആരാധകർ ഏറെയാണ്. തന്‍റെ ആരാധകരെ ചേര്‍ത്ത് പിടിക്കുന്നതില്‍ ഒരു മടിയും കാണിക്കാത്ത താരമാണ് റൊണാള്‍ഡോ. ഇപ്പോഴിതാ റൊണാള്‍ഡോയുടെ മറ്റൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. കാഴ്ചാ പരിമിതിയുള്ള ഒരു കൊച്ചുപെൺകുട്ടി റൊണാൾഡോയുടെ അടുത്ത് എത്തുന്നതും തന്റെ ആരാധന തുറന്നു പറയുന്നതുമാണ് വീഡിയോയിലുള്ളത്.

also read :ആര്‍ക്കും എന്തും ആരെയും നിര്‍മിക്കാം എന്ന അവസ്ഥ, എ ഐ ടെക്‌നോളജി ഭയപ്പെടുത്തുന്നുവെന്ന് ക്യാമറാമാൻ വേണു

ക്രിസ്റ്റ്യാനോ റൊണാൾഡോ ഹാട്രിക് നേടിയ അൽ ഫത്തഹുമായുള്ള മത്സര ശേഷമായിരുന്നു ഈ കൂടിക്കാഴ്ച. താന്‍ നിങ്ങളുടെ വലിയ ആരാധികയാണെന്നാണ് കുട്ടി റോണോയോട് പറയുന്നത് . ”നിങ്ങളെ കാണാനാണ് ഞാൻ ഇവിടെ എത്തിയത്, നിങ്ങളെ ഞാൻ ഇഷ്ടപ്പെടുന്നു, നിങ്ങൾ നേടിയ ആ മൂന്ന് ഗോളുകളിൽ അത്ഭുതം തോന്നുന്നു”- ഇങ്ങനെയായിരുന്നു പെൺകുട്ടിയുടെ വാക്കുകൾ”നീയാണ് എനിക്ക് ആ ഭാഗ്യം തന്നത് എന്നായിരുന്നു” റൊണാൾഡോയുടെ മറുപടി. കുഞ്ഞാരാധികയെ നെഞ്ചോട് ചേർത്ത് പിടിച്ച് അവളുടെ കയ്യിലുണ്ടായിരുന്ന പന്തിൽ ഓട്ടോഗ്രാഫും നൽകിയാണ് റൊണാൾഡോ മടക്കി അയച്ചത്. ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൻ സ്വീകാര്യതയാണ് ലാഭക്കുന്നത് .

also read :മതനിരപേക്ഷതക്ക് പോറൽ എൽക്കാതിരിക്കാൻ പുതുപ്പള്ളിയിൽ ജെയ്‌ക് ജയിക്കണമെന്ന് മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here