അല്‍ നസറിന് യോഗ്യത നേടാനായില്ല; ക്ലബ്ബ് ലോകകപ്പിൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചെല്‍സിയ്ക്കായി ഇറങ്ങാന്‍ സാധ്യത

ഫിഫ ക്ലബ്ബ് ലോകകപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബ് മാറിയേക്കും. പ്രീമിയര്‍ ലീഗ് വമ്പന്മാരായ ചെല്‍സിയ്ക്കു വേണ്ടി ഇറങ്ങാനാണ് സാധ്യതയെന്നാണ് റിപോർട്ടുകൾ.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസറിന് ക്ലബ്ബ് ലോകകപ്പിലേക്ക് യോഗ്യത നേടാനായില്ല. ഇതോടെയാണ് ക്ലബ്ബ് ലോകകപ്പ് കളിക്കാൻ വേണ്ടി ട്രാന്‍സ്ഫറിന് റൊണാള്‍ഡോ തയ്യാറായേക്കും എന്ന തരത്തിലേക്ക് വാർത്തകൾ വരുന്നത്. ക്ലബ്ബ് ലോകകപ്പില്‍ കളിക്കുന്ന ടീമുകള്‍ക്ക് കളിക്കാരെ മറ്റ് ക്ലബ്ബുകളില്‍ നിന്ന് ഏതാനും ദിവസത്തേക്ക് മാത്രമായി സ്വന്തമാക്കാന്‍ അവസരമുണ്ട്.

ALSO READ: ഓള്‍ഡ്ട്രാഫോർഡില്‍ ബിൽബാവോയെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പാ ലീഗ് ഫൈനലിൽ; എതിരാളി ടോട്ടനം

2025 ജൂണ്‍ 14ന് ആണ് ക്ലബ് ലോകകപ്പ് ആരംഭിക്കുന്നത്. പ്രീമിയര്‍ ലീഗില്‍ നിന്ന് ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയുമടക്കം 32 ടീമുകളാണ് ക്ലബ്ബ് ലോകകപ്പ് കളിക്കുന്നത്.
ക്ലബ്ബ് ലോകകപ്പിന്റെ ഭാഗമായി ജൂണിലാണ് സ്‌പെഷ്യല്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറക്കുക. ഇതിലൂടെ റൊണാള്‍ഡോയ്ക്ക് യൂറോപ്പിലേക്കും മടങ്ങി വരാന്‍ അവസരമുണ്ട്. നാല് വട്ടം റൊണാള്‍ഡോ ക്ലബ്ബ് ലോകകപ്പ് ജയിച്ചിട്ടുണ്ട്. ഇതിൽ മൂന്ന് വട്ടം റയല്‍ മാഡ്രിഡിനൊപ്പമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News