
യുവേഫ നേഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗലിന് നേടിക്കൊടുത്തതിലൂടെ ഒരുപിടി റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കി ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ക്ലബ് ഫുട്ബോളിലും കരിയറിലും ഒരുപാട് റെക്കോര്‍ഡുകളുള്ള താരമാണ് പുതിയ ചരിത്രം കൂടി സൃഷ്ടിച്ചത്. ഒരു അന്താരാഷ്ട്ര ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടമാണ് 40-കാരനായ സി ആര്‍7 സ്വന്തം പേരിലാക്കിയത്.
ഇക്കാര്യത്തില്‍ കോംഗോ താരം പിയറി കലാലയുടെ റെക്കോര്‍ഡാണ് ക്രിസ്റ്റ്യാനോ മറികടന്നത്. 1968 ല്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലിലാണ് കലാല ഗോള്‍ നേടിയത്. അന്ന് അദ്ദേഹത്തിന്റെ പ്രായം 37 വയസ്സായിരുന്നു. 40 വയസിന് ശേഷം അന്താരാഷ്ട്ര ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന പേരും ക്രിസ്റ്റ്യാനോ സ്വന്തമാക്കി.
Read Also: സഞ്ജു ചെന്നൈയുടെ തലൈവരാകുമോ? ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയാകുന്നു
നിലവില്‍, സൗദി പ്രോ ലീഗില്‍ അല്‍ നസ്റിനായാണ് റോണോ ബൂട്ടുകെട്ടുന്നത്. ഈ സീസണോടെ ക്ലബ് വിടാന്‍ സാധ്യതയുണ്ട്. 2016ലെ യൂറോ കപ്പും 2019ലെ യുവേഫ നേഷന്‍സ് ലീഗ് എന്നിവയാണ് ക്രിസ്റ്റ്യാനോയുടെ നേതൃത്വത്തില്‍ പോര്‍ച്ചുഗല്‍ നേടിയ കിരീടങ്ങള്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here