
യുവേഫ നാഷൻസ് ലീഗ് സെമിയിൽ ജർമനിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് പോർച്ചുഗൽ ഫൈനലിൽ എത്തിയിരിക്കുകയാണ്. 48ാം മിനിറ്റില്‍ ഫ്ലോറിയൻ വിറ്റ്സിന്‍റെ ഹെഡറിലൂടെ ജർമനി മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ ഫ്രാൻസിസ്കോ കോൺസെക്കാവോ നേടിയ ഗോളിലൂടെ സമനില പിടിച്ചു പോർച്ചുഗൽ. അഞ്ച് മിനിറ്റിനകം 68-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെ പോര്‍ച്ചുഗല്‍ വിജയഗോളും നേടി. ഇത് പോർച്ചുഗൽ ജേഴ്സിയില്‍ റൊണാള്‍ഡോയുടെ 137-ാം ഗോളും കരിയറിലെ 937-ാം ഗോളുമായിരുന്നു. ഇതിൽ 296 ഗോളുകളാണ് ടീമിന് വിജയം സമ്മാനിച്ചത്.
ഇത് രണ്ടാം തവണയാണ് പോർച്ചുഗൽ നാഷൻസ് ലീഗ് ഫൈനലിൽ എത്തുന്നത്, അതും ജര്‍മനിക്കെതിരെയുള്ള കാൽ നൂറ്റാണ്ടിന് ശേഷമുള്ള വിജയവും. 2000ത്തിലെ യൂറോ കപ്പിലായിരുന്നു പോര്‍ച്ചുഗല്‍ ഇതിന് മുമ്പ് അവസാനമായി ജര്‍മനിയെ തോല്‍പ്പിച്ചത്.
യുവേഫ നേഷൻസ് ലീഗ് രണ്ടാം സെമി ഫൈനലിൽ ഇന്ന് രാത്രി 12.30ന് ഫ്രാൻസ് യൂറോപ്യൻ ചാമ്പ്യൻമാരായ സ്പെയ്നിനെ നേരിടും. ജൂൺ 9നാണ് ടൂർണമെന്റിന്റെ ഫൈനൽ മത്സരം നടക്കുന്നത്. അലിയൻസ് അറീനയിലാണ് പോരാട്ടം നടക്കുന്നത്. ഇന്ന് ജയിക്കുന്ന ടീമുമായിട്ടാനും പോർച്ചുഗലിന്റെ മത്സരം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

