അമ്പതിലൊതുങ്ങില്ല, ഇനിയുമുണ്ടാകും; വൈറലായി ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പോസ്റ്റ്

2023ല്‍ അമ്പത് ഗോളുകള്‍ തികച്ചിരിക്കുകയാണ് പോര്‍ച്ചുഗല്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ. കിംഗ്‌സ് കപ്പില്‍ അല്‍ – ഷബാബിനെതിരെ അല്‍ – നാസര്‍ നേടിയ വിജയത്തിന് പിന്നാലെയാണ് തന്റെ ഗോള്‍ നേട്ടത്തെ കുറിച്ചും ഇനിയും ഗോളുകള്‍ നേടാമെന്ന ആത്മവിശ്വാസത്തെ കുറിച്ചും സമൂഹമാധ്യമത്തിലൂടെ റൊണാള്‍ഡോ ആരാധകരോട് പങ്കുവച്ചത്.

ALSO READ:  ഡേറ്റിങ് ആപ്പുകളിൽ വിവാഹിതരുടെ എണ്ണം കൂടുന്നു, ഫ്രാൻസിലെ ‘വിവാഹേതരബന്ധ’ ഡേറ്റിങ് ആപ്പിൽ ലക്ഷക്കണക്കിന് ഇന്ത്യക്കാർ

വലിയ വിജയം, 2023ലെ എന്റെ അമ്പതാം ഗോള്‍ അറിയിക്കാന്‍ ഞാന്‍ ആവേശത്തിലാണ്. അചഞ്ചലമായ എന്റെ ടീമിന്റെയും ആരാധകരുടെയും എന്റെ കുടുംബത്തിന്റെയും പിന്തുണയ്ക്ക് നന്ദി. ഇനിയും ഈ വര്‍ഷം കൂടുതല്‍ ഗോളുകള്‍ നേടാന്‍ അവസരമുണ്ട് എന്നും അദ്ദേഹം കുറിച്ചു. ഇതോടെ കിംഗ്‌സ് കപ്പില്‍ സെമിഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ് അല്‍ – നാസര്‍. അമ്പത് ഗോളുകളില്‍ 40 ഗോളുകള്‍ സൗദി പ്രോലീഗ് വിഭാഗത്തിലും ബാക്കി പത്തു പോര്‍ച്ചുഗലിന് വേണ്ടിയുമാണ് റൊണാള്‍ഡോ നേടിയത്.

ALSO READ: യുവാവിനെ അടിച്ചു കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടിൽ തള്ളി; സുഹൃത്ത് ഉൾപ്പെടെ നാല് പേര് പിടിയിൽ

കഴിഞ്ഞദിവസം വലിയ വാഗ്ദാനമാണ് അല്‍ നാസര്‍ ആരാധകര്‍ക്ക് റൊണാള്‍ഡോ നല്‍കിയത്. അല്‍ നാസറിനൊപ്പം വലിയ ട്രോഫികള്‍ നേടുകയാണ് തന്റെ ലക്ഷ്യം. മാത്രമല്ല സൗദി ക്ലബിനൊപ്പം അഞ്ച് കിരീടങ്ങള്‍ എങ്കിലും നേടാതെ ഫുട്‌ബോളില്‍ നിന്നും വിരമിക്കില്ലെന്നും താരം പറഞ്ഞിരുന്നു. അല്‍ നാസറിന്റെ ആരാധകര്‍ ലോകത്തിലെ ഏറ്റവും മികച്ചവരാണെന്നും ഈ ലോകത്ത് ജീവിച്ചിരിക്കുന്നിടത്തോളം കാലം അവരെ ഒരിക്കലും മറക്കില്ലെന്നും താരം പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News