നിപ സ്ഥിരീകരിച്ചിട്ട് രണ്ട് ദിവസം; കോഴിക്കോട്ടേക്ക് തിരിഞ്ഞ് നോക്കാതെ ആരോഗ്യമന്ത്രി

k muraleedharan Not Visiting Kozhikode

കോഴിക്കോട് നിപ സ്ഥിരീകരിച്ച് രണ്ട് ദിവസമായിട്ടും ജില്ലയിലേക്ക് തിരിഞ്ഞ് നോക്കാതെ ആരോഗ്യ മന്ത്രി കെ മുരളീധരൻ. നേരത്തെ നിപ സ്ഥിരീകരിച്ച സന്ദർഭങ്ങളിൽ ആരോഗ്യ മന്ത്രിമാർ കോഴിക്കോട് കേന്ദ്രീകരിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത്. എന്നാൽ ഇതുവരെയും കോഴിക്കോട് ജില്ലയിലേക്ക് വരാനോ കാര്യങ്ങൾ ഏകോപിപ്പിക്കാനോ ആരോ​ഗ്യമന്ത്രി തയ്യാറായിട്ടില്ല.

മന്ത്രി കെ മുരളീധരന്റെ നിലപാടിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. നിപ പ്രതിരോധ പ്രവർത്തനങ്ങൾ പാളിയെന്നും വിമർശനം ഉയരുന്നുണ്ട്. നേരത്തെ നിപ സ്ഥിരീകരിച്ചത് പോലും ആരോ​ഗ്യമന്ത്രിക്ക് അറിവുണ്ടായിരുന്നില്ല. സംഭവത്തിൽ കളക്ടറെ പഴിചാരാനാണ് ആരോഗ്യമന്ത്രി ശ്രമിച്ചത്.

ALSO READ: വണ്ടാനം മെഡിക്കൽ കോളേജിൽ ​ഗുരുതര ചികിത്സാ പിഴവെന്ന് പരാതി; പല്ലുവേദനയുമായി എത്തിയ യുവാവിന് ഇൻജക്ഷൻ നൽകിയതോടെ കടുത്ത ശാരീരിക അസ്വസ്ഥതകൾ

കളക്ടർക്ക് പരിചയക്കുറവ് ഉണ്ടായിട്ടുണ്ടെന്നും വാർത്താ സമ്മേളനത്തിന് ശേഷമാണ് തന്നെ കാര്യങ്ങൾ അറിയിച്ചതെന്നുമാണ് ആരോഗ്യമന്ത്രി കെ മുരളീധരന്റെ വാദം.

The Health Minister is facing criticism after reportedly not visiting Kozhikode even two days after a Nipah virus case was confirmed in the district.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News