മാലാ പാര്‍വതിക്കെതിരെ വിമര്‍ശനം ശക്തം; കുറ്റവാളികളെ പിന്തുണക്കുന്നുവെന്ന് നടി രഞ്ജിനി

ranjini-sasha-maala-parvathi

ലൈംഗികാതിക്രമത്തെ നിസാരവത്കരിച്ച നടി മാലാ പാര്‍വതിക്കെതിരെ വിമര്‍ശനം ശക്തം. മാലാ പാര്‍വതി അവസരവാദിയാണെന്നും കുറ്റവാളികളെ പിന്തുണക്കുന്നുവെന്നും നടി രഞ്ജിനി ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു. ലൈംഗികാതിക്രമങ്ങള്‍ വലിയ വിഷയമായി മനസ്സില്‍ കൊണ്ടുനടക്കേണ്ടതുണ്ടോയെന്നായിരുന്നു മാലാ പാര്‍വതിയുടെ വിവാദ പരാമര്‍ശം

മാലാ പാര്‍വതിയെ ഓര്‍ത്ത് നാണക്കേട് തോന്നുന്നുവെന്നാണ് നടി രഞ്ജിനിയുടെ പ്രതികരണം. പരിശീലനം ലഭിച്ച സൈക്കോളജിസ്റ്റും അഭിഭാഷകയുമായ താങ്കള്‍ എന്തിനാണ് ഇത്തരം കുറ്റവാളികളെ പിന്തുണയ്ക്കുന്നത്. നിങ്ങളൊരു അവസരവാദിയാണെന്നാണ് ഈ പ്രവൃത്തി കാണിക്കുന്നത്. നിങ്ങളോട് യാതൊരു ബഹുമാനവും ഇല്ല- രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു.

Read Also: ‘ഞാൻ ഉടനെയൊന്നും മരിക്കാൻ ഉദ്ദേശിക്കുന്നില്ല’; വ്യാജവാർത്തക്കെതിരെ പ്രതികരിച്ച് ​ഗായകൻ ജി വേണു​ഗോപാൽ

ഷൈന്‍ ടോം ചാക്കോക്കെതിരെ നടി വിന്‍സി അലോഷ്യസ് നല്‍കിയ പരാതിയുടെ പശ്ചാത്തലത്തിലാണ് മാലാ പാര്‍വതി ലൈംഗികാതിക്രമത്തെ നിസാരവത്കരിച്ച് പരാമര്‍ശം നടത്തിയത്. പലരും കളിതമാശ പോലും മനസ്സിലാകാത്തവരാണ്. ലൈംഗികാതിക്രമങ്ങള്‍ വലിയ വിഷയമായി മനസില്‍ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ. ഇതൊക്കെ മാനേജ് ചെയ്യാന്‍ സ്ത്രീകള്‍ പഠിക്കണമെന്നും ഇല്ലെങ്കില്‍ ഈ മേഖലയില്‍ നിലനില്‍ക്കാന്‍ കഴിയില്ല എന്നുമായിരുന്നു
മാലാ പാര്‍വതി ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.

ഷൈന്‍ ടോം ചാക്കോയെ വെള്ള പൂശുകയും വിന്‍സിയെ തള്ളിപ്പറയുകയും ചെയ്‌തെന്ന ആരോപണം നേരത്തേ മാലാ പാര്‍വതിക്കെതിരെ ഉയര്‍ന്നിരുന്നു. എന്നാല്‍, ഷൈനിനെ താന്‍ വെള്ളപൂശിയിട്ടില്ലെന്ന് പറഞ്ഞ മാലാ പാര്‍വതി, ഷൈന്റെ സിനിമാസെറ്റിലെ പെരുമാറ്റത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുക മാത്രമാണ് ചെയ്തതെന്നും വിശദീകരിച്ചിരുന്നു. രഞ്ജിനിയുടെ ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News