
ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ കമ്പനി സി ഇ ഒയെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം. പുതിയ പ്രസിഡന്റ് എത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും പുതിയ ഭാരവാഹികളെ തീരുമാനിക്കാന്‍ സാധിച്ചിട്ടില്ല. അഭിപ്രായ ഐക്യത്തില്‍ എത്താന്‍ കഴിയാത്തതാണ് ഭാരവാഹികളെ തീരുമാനിക്കുന്നത് വൈകാന്‍ കാരണം.
ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കാള്‍ സെന്ററുകളെ ചുമതലപ്പെടുത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു പരിചയമില്ലാത്തവരെ നേതൃത്വത്തില്‍ കൊണ്ടുവന്നതിന്റെ ഫലമാണ് കാണുന്നതെന്ന വിമർശനവും ബി ജെ പിയില്‍ ശക്തമാണ്.
‘ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയ ശക്തികളുമായി യുഡിഎഫ് കൂട്ടുകൂടുന്നു, ഇതിന്റെ പ്രത്യാഘാതം ഭാവിയില്‍ കാണാം’: എ വിജയരാഘവന്‍
നിലമ്പൂരില്‍ യുഡിഎഫ് ജയിച്ചത് വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചെന്ന് എ വിജയരാഘവന്‍. ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയ ശക്തികളുമായി യുഡിഎഫ് കൂട്ടുകൂടുന്നുവെന്നും ഇതിന്റെ പ്രത്യാഘാതം ഭാവിയില്‍ കാണാം എന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here