
തെരഞ്ഞെടുപ്പ് തോൽവിയിൽ എല്ലാവരും വിമർശന വിധേയരാണെന്ന് എം വി ജയരാജൻ. വിമർശനവും സ്വയം വിമർശനവും ആണ് പാർട്ടിയുടെ കരുത്ത്. കമ്മ്യൂണിസത്തിൽ വിമർശനത്തിന് അതീതരായി ആരുമില്ലെന്ന് എം വി ജയരാജൻ പറഞ്ഞു.
തെറ്റുപറ്റിയിട്ടുണ്ടോ എന്ന് സ്വയം പരിശോധിക്കണം. പറ്റുന്ന തെറ്റ് തിരുത്തലാണ് കമ്മ്യൂണിസ്റ്റുകാരുടെ കടമയും ഉത്തരവാദിത്വം. വ്യക്തിപരമായ വിമർശനം ആയിട്ടല്ല പാർട്ടി കാണുന്നതെന്നും എം വി ജയരാജന്റെ വാക്കുകൾ.
പ്രവർത്തനങ്ങളുടെ പോരായ്മയായിട്ടാണ് കാണുന്നതെങ്കിൽ തിരുത്തും. വിമർശനം തിരുത്തേണ്ടത് തിരുത്താനുള്ള അവസരം. വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ടൗൺഷിപ്പിൽ താമസമാക്കിയ വിജയന്റെ വീട് എം വി ജയരാജൻ സന്ദർശിക്കാൻ എത്തിയത് ആയിരുന്നു അദ്ദേഹം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

