കാഷ്യസിന് പ്രായം 120; ജന്മദിനം ആഘോഷിച്ച് ലോകത്തിലെ ഏറ്റവും വലിയ മുതല മുത്തശ്ശന്‍

ലോകത്ത് ജീവിച്ചിരിക്കുന്നതില്‍ വെച്ച് ഏറ്റവും വലിയ മുതലയാണ് കാഷ്യസ്. ഇപ്പോഴിതാ മുതല മുത്തശ്ശന്റെ120 -ാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് ഓസ്ട്രേലിയയിലെ മറൈന്‍ലാന്‍ഡ് ക്രോക്കോഡൈല്‍ പാര്‍ക്ക്. കാഷ്യസിന് ഏറെ ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ നല്‍കിയാണ് പാര്‍ക്ക് അധികൃതര്‍ ജന്മദിനം ആഘോഷമാക്കിയത്.

Also Read: മാധ്യമ സ്വാതന്ത്ര്യമെന്നാൽ ഗൂഢാലോചന നടത്തലല്ല; നടന്നത് എസ്എഫ്ഐ യെ കൊത്തിവലിക്കാനുള്ള ഗൂഢാലോചന: എംവി ഗോവിന്ദൻ മാസ്റ്റർ

ചിക്കനും ട്യൂണയുമാണ് കാഷ്യസിന്റെ ഇഷ്ട വിഭവങ്ങള്‍.ഇത് ഉള്‍പ്പടെയുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആണ് പിറന്നാള്‍ ദിവസം കാഷ്യസിനായി നല്‍കിയത്. വലിയ മുതലകളെ കുറിച്ചുള്ള അന്താരാഷ്ട്ര ഗവേഷണത്തെ അടിസ്ഥാനമാക്കിയാണ് ്കാഷ്യസിന് 120 വയസ്സ് കണക്കാക്കിയതെന്നാണ് മൃഗശാല അധികൃതര്‍ പറയുന്നത്.

1984 -ല്‍ ലാ ബെല്ലെ സ്റ്റേഷനിലെ ഫിന്നിസ് നദിയില്‍ നിന്നാണ് ഈ മുതലയെ പിടികൂടുന്നതെന്ന് മുതല ഗവേഷകനായ പ്രൊഫസര്‍ ഗ്രെയിം വെബ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.കയറുകൊണ്ട് കെണി ഒരുക്കി അതിസാഹസികമായാണ് മുതലയെ പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു.പിടിക്കപ്പെട്ട് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ജോര്‍ജ്ജ് ക്രെയ്ഗ് എന്ന വ്യക്തി കാഷ്യസിനെ വാങ്ങുകയും, 1987 -ല്‍ ഗ്രീന്‍ ഐലന്‍ഡിലേക്ക് മാറ്റുകയുമായിരുന്നു.പ്രായം 120 ആയെങ്കിലും ഇപ്പോഴും മൃഗശാലയിലെ സജീവമായ മുതല കാഷ്യസ് ആണെന്ന് മൃഗശാല അധികൃതര്‍ പറയുന്നു.

Also Read: പുനർജനി തട്ടിപ്പ്: പ്രതിപക്ഷ നേതാവ് പ്രതിക്കൂട്ടിൽ തന്നെ; കോടതി ഉത്തരവിൻ്റെ പകർപ്പ് കൈരളി ന്യുസിന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News